ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരുമ

08:40, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരുമ എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരുമ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ

ലഹളയുമില്ല ബഹളവുമില്ല
തിരക്കോ ആർക്കും ഒന്നുമില്ല
മരുന്നുമില്ല മന്ത്രവുമില്ല
കൊറോണയെ പ്രതിരോധിക്കാൻ
ലോക് ഡൗൺ തന്നെയൊരു മരുന്നാണ്
അഖിലാണ്ഡലോകം നീ പിടിച്ചടക്കി
ആരെയും നീ ഒതുക്കിയിരുത്തി
പ്രതിരോധിക്കാൻ നീ മുന്നിട്ടിറങ്ങി
പിടിച്ചുക്കെട്ടാൻ ഒരുക്കമായി
നമ്മൾ മലയാളീ കാത്തു സൂക്ഷിക്കുമി
കേരളത്തിന് അഭിമാനത്തെ
ഒറ്റക്കെട്ടായി തളരാതെ ഞങ്ങൾ
പോരാടീടും നിനക്കെതിരെ
കേരളം വീഴാതെ ഞങ്ങൾ കാക്കും
നിന്നെ ഞങ്ങൾ പ്രതിരോധിക്കും
കേരളത്തിന്റെ അഭിമാനം കാക്കും ഞങ്ങൾ
കൈ കഴുകും ഞങ്ങൾ കൈ കഴുകും
ജാഗ്രതാ നിർദേശം പാലിക്കും
ഞങ്ങൾക്ക് കൂട്ടായ് സർക്കാരും
ആരോഗ്യ പ്രവർത്തകരും പോലീസുമുണ്ടല്ലോ
പിടിച്ച് കെട്ടി വലയിലാക്കി
നിന്നെ ഞങ്ങൾ പ്രതിരോധിക്കും
സർക്കാരിനേയും പോലീസിനേയും അനുസരിക്കും
ആരോഗ്യ പ്രവർത്തകരെ സഹായിക്കും
പ്രതിരോധത്തിന്റെ വഴികളിൽ നടന്ന്
അതിജീവനത്തിന്റെ പാതയിൽ
നമ്മൾ അടിവച്ചു യരും
കരുതലോടെ മുന്നോട്ടു നീങ്ങി
തകർത്തീടാം ഈ കൊറോണയെ
 

വൈഗ പ്രഭ കെ എ
5 F ജി വി ജി എച്ച് എസ് എസ് ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കവിത