മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ...
കോവിഡ്- 19
നമ്മൾക്കെല്ലാവർക്കും അറിയാം ലോകം ഇന്ന് കൊറോണ ഭീതിയിലാണെന്ന്. നിരവധിയാളുകൾ ഇതിനകം തന്നെ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നു. കൊറോണ എന്ന വൈറസാണ് കോവിഡ് - 19 എന്ന രോഗം പരത്തുന്നത്. ലോകം മുഴുവൻ കൊറോണയ്‌ക്കു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ നമ്മുടെ കൊച്ചു കേരളം അതിജീവിക്കുകയായിരുന്നു.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊറോണയുടെ മരണനിരക്ക് വളരെ കുറവാണ്. അതാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ വിജയം. ഈ കൊറോണക്കാലത്ത് എല്ലാവർക്കും സൗജന്യ റേഷൻ, ഭക്ഷണം ലഭിക്കാത്തവർക്ക് കമ്യൂണിറ്റികച്ചൻ വഴി ഭക്ഷണം എന്നിവ കൊടുക്കുന്ന കേരള സർക്കാർ നമ്മുടെ അഭിമാനമാണ്. കൊറോണയ്ക്കെതിരെ നമ്മൾ ഒന്നിച്ച് പൊരുതണം. അതിനായി സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക കൊറോണയെ നമ്മുക്ക് ഒന്നിച്ച് ചെറുക്കാം.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം