10:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
നര വീണു അമ്മ തൻ തലയിൽ
നുര നീർന്നു അമ്മതൻ മാറിൻ
കവിൾത്തടമൊട്ടി കുഴിത്തടമായ്
കൺപോള ചിമ്മുന്നതറിയാതെയായ്
ഇരുകാലിൽ മെല്ലെ നടക്കുവാനായ്
ഇറയത്ത് ചാരിയ കോലു കാണാം
പണ്ടൊക്കെ എന്നമ്മ കഥ പറയും
പാണ്ടിക്കാർ പിള്ളേരെ കട്ടകഥ
പാടത്ത് കൊയ്ത്തിനു പാട്ടും പാടും
പുന്നെല്ലിടിച്ചമ്മ അവലു തരും
അമ്മതൻ വിരലിലെ തുമ്പിയായി
ആ മനം പോലെ പറന്നു ഞാനും
ആവാത്ത നാളിൽ അമ്മയ്കായി
ആവതെല്ലാം ഞാൻ കരുതി വയ്കും
നരയുള്ള തലയിൽ തലോടി ഞാനും
അമ്മതൻ ഉണ്ണിയായ് ചേർന്നു നിൽക്കും