പ്രകൃതീദേവി നിൻ അവസ്ഥയോർത്തെൻ
ഹൃത്തിൽ നിന്നുതിർന്നു
കണ്ണുനീർ
നിന്റെ പുഴകളും നദികളും മലിനമായി
വൃക്ഷങ്ങളെ കൊന്നൊടുക്കി മനുഷ്യർ
പാടങ്ങളെല്ലാം നികത്തി
അവിടെ ഫ്ലാറ്റുകൾ കെട്ടി ഉയർത്തി
മലകളും കുന്നും ഇടിച്ചു താഴ്ത്തി
നിന്റെ ചേലെങ്ങോ വാർന്നു പോയി
കാടുകൾ പോയി കാട്ടു ജീവികൾ പോയി
സർവ്വരും എങ്ങോ പോയ് മറഞ്ഞു
നിന്നെ പടുത്തുയർത്തീടുവാൻ ഞങ്ങളീ കുട്ടികൾ
തൈകൾ നട്ടു വളർത്തീട്ടും
ഞങ്ങൾക്കു വേണമീ ഭൂമി മാതാവിനെ
മരണം വരെ വേണമീ അമ്മയെ.