ജി.യു.പി.എസ് ഉളിയിൽ/അക്ഷരവൃക്ഷം/ ഭീതിയുടെ ദിനങ്ങൾ
ഭീതിയുടെ ദിനങ്ങൾ
നമ്മുടെ രാജ്യത്തും ലോകമാകെത്തന്നെയും കൊറോണ ബാധിച്ചിരിക്കുകയാണ്. രോഗം ബാധിച്ചവരിൽ ബഹുഭൂരിപക്ഷവും ചികിത്സയിലൂടെ രോഗം ഭേദമായിക്കൊണ്ടിരിക്കുകയാണെന്ന് പത്രമാധ്യമങ്ങളിലൂടെ നാം മനസ്സിലാക്കി.< മലയാളികൾ ഒരേ മനസ്സോടെ ഒട്ടേറെ ത്യാഗം സഹിച്ചും പരസ്പരം സഹായിച്ചും മനുഷ്യത്വത്തിന്റെ മഹനീയ മാതൃക കാണിച്ച അവസരമായിരുന്നു പ്രളയകാലം. അതിനെ ഞങ്ങൾ തരണം ചെയ്തു. അത്പോലെ തന്നെ ഭയമോ ആശങ്കയോ കൂടാതെ ആത്മവിശ്വാസത്തിന്റെ കൈപിടിച്ചാവണം നാം കൊറോണയെ നേരിടേണ്ടത്. കൊറോണയെ ആരോഗ്യ സംഘടന "കോവിഡ് 19” എന്ന് പേര് വിളിച്ചു. കൂട്ടായ്മ കൊണ്ടും കരുതൽ കൊണ്ടും ഏകോപനം കൊണ്ടും രണ്ടു തവണ നിപ്പയെ നാം തോൽപ്പിച്ചതാണെന്നും നമ്മെത്തന്നെ വീണ്ടും ഓർമ്മിപ്പിക്കാം.< എന്നും പകർച്ചവ്യാധിയോടും പതിവായി കാണിച്ചുപോരുന്ന മുൻകരുതൽ കുറേകൂടി ഉണ്ടാവണമെന്നു മാത്രമാണ് ഇപ്പോഴത്തെ സാഹചര്യം ഓർമ്മിപ്പിക്കുന്നത്.
കൊറോണയെ നേരിടാം അതീവ ജാഗ്രതയോടെ അതിനായി നമുക്ക് ഉത്തരവാദിത്തത്തോടെ പെരുമാറാം. നാം എടുക്കുന്ന ഓരോ മുൻകരുതലുകളും നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് വേണ്ടിയാണ്.<
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |