വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ജാഗ്രത

11:15, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
പെട്ടെന്ന് ഒരു ദിവസം ആ സ്ഥലം മുഴുവൻ രോഗം പടർന്നു.അവിടെയുള്ള എല്ലാവരും വിഷമിച്ചു. ആ നാട്ടുകാർ രോഗത്തിന് പേ രിട്ടു. പക്ഷെ അവർക്ക് അതിനെതിരെയുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല.അതുകൊണ്ട് തന്നെ ആ രോഗം മറ്റു അയൽ സ്ഥലങ്ങളിൽ പടർന്നു.അങ്ങനെ അത് എല്ലാ സ്ഥ ലങ്ങളിലും എത്തി.ഈ രോഗം പടർന്ന് ആയിര കണ കിന് ജനങ്ങൾ മരണപ്പെ ട്ടു.അതിൽ എല്ലാവരും സങ്കടപ്പെട്ടു.അങ്ങനെ ഈ രോഗം മറ്റൊരു സ്ഥലത്ത് കൂടി എത്തിപ്പെട്ടു. പക്ഷെ അവിടെ ഉള്ളവർ ഒരുപാട് ദുരിതങ്ങളെ അകറ്റി മാറ്റി യവരായിരുന്നു.അതുകൊണ്ട് അവർക്ക് അതൊരു തുമയായിരുന്നില്ല. രോഗം ഇവിടെ പടർന്നെങ്കിലും ആരും മരണപ്പെട്ടില്ല.അവിടെ രോഗം കാൽ ഭാഗം  പടർന്നപ്പോൾ തന്നെ ആ നാട്ടുകാർ സുരക്ഷ  ഉറപ്പിച്ചിരുന്നു.എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക നിർദേശവും കൊടുത്തു. പിന്നെ കുറെ നാൾ എല്ലാവരുംജോലിക്കും കുട്ടികൾ സകൂളിലും പോകാതെയായി. നാട്ടുകാർ കടകളിൽപോലും പോകാതെയായി.അവിടെയുള്ളവർക്ക് വേണ്ടി പോലീസുകാർ രാപ്പകലില്ലാതെ കഷ്ടപ്പെട്ടു.അതുപോലെ ഡോക്ടർമാരും നഴ്സുമാരും കഷ്ട്ടപ്പെട്ടു.അങ്ങനെ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ രോഗ പ്രതിരോധശേഷിയുള്ള സ്ഥലമായി അവിടം മാറി. 
                        

അൻഷിക.എം
7F വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം