പൂവിൻമേലൊരു പൂ പോലെ
ആടിയിരിക്കും പൂമ്പാറ്റേ...
ആരു നിനക്കീ ചിറകേകി?
ആരു നിനക്കീ നിറമേകി?
പൂമ്പൊടി ചൂടിയ നിൻ മേനി
എന്തു തിളക്കം പൂമ്പാറ്റേ..
ഒന്നു തലോടാൻ കൊതിയായി
കൂടെ പാറാൻ കൊതിയായി
പൂന്തേനുണ്ടു കഴിഞ്ഞെങ്കിൽ
കൂടെ പോരൂ പൂമ്പാറ്റേ...
ദേവീകൃഷ്ണ
4 A ജി യു പി എസ് പാനിപ്ര Kothamangalam ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത