എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''നിരീക്ഷണം'''
നിരീക്ഷണം
"കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ലക്ഷം കടന്നു " പത്രം വായിച്ചിരിക്കുന്നതിനിടയിൽ കോളിംഗ് ബെൽ അടിച്ചതു കേട്ട് വേണു വാതിൽ തുറന്നു. മാസ്ക് അണിഞ്ഞ രണ്ട്, മൂന്ന് ആരോഗ്യ പ്രവർത്തകരായിരുന്നു അത്. "വേണുഗോപാൽ, ക്വാറന്റൈൻ ഇന്നലെ കഴിഞ്ഞില്ലേ? ഇതുവരെ അസ്വസ്ഥതകളൊന്നും ഉണ്ടായിട്ടില്ലല്ലോ?"പിന്നെ പുറത്തേക്കിറങ്ങുമ്പോഴും തിരിച്ച് കയറുമ്പോഴും സോപ്പു വെള്ളം ഉപയോഗിച്ച് കൈ കഴുകണം.മാസ്കില്ലാതെ പുറത്തേക്കിറങ്ങരുത്.വീട്ടിൽ കയറുന്നതിന് മുമ്പ് കുളിക്കണം. പനി, ചുമ, ശ്വാസതടസ്സം തുടങ്ങി എന്തെങ്കിലും ഉണ്ടായാൽ ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കണം". ഭാര്യയെയും മക്കളെയും അവളുടെ വീട്ടിലാക്കി വേണു ഒറ്റയ്ക്കായിരുന്നു ഇന്നേക്ക് മുപ്പത് ദിവസം വരെ സ്വയം നീരിക്ഷണത്തിൽ. വന്നതിന് ശേഷം കണ്ടത് ആരോഗ്യ പ്രവർത്തകരെ മാത്രം. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട മൂത്ത ചക്ക വലിക്കാനായി അവൻ തന്റെ പറമ്പിലേക്കിറങ്ങി. കുറച്ചു ദിവസം മുമ്പ് മെമ്പർ കൊണ്ടുവന്ന കിറ്റിൽ നിന്ന് സൺ ഫ്ളവർ ഓയിലെടുത്ത് ചക്ക പൊരിക്കുമ്പോൾ അവൻ ഒരടക്കം പറയുന്നതു കേട്ടു." കുട്ട്യോളൊന്നും വേണൂന്റെ വീട്ട് ക്ക് പോകാതെ നോക്കണം." പക്ഷെ, വേണുവിന് അറിയാം പേടിയല്ല, ജാഗ്രതയാണ് വേണ്ടത്. കേരളം അധികം വൈകാതെ ഈ മഹാമാരിയിൽ നിന്ന് കരകയറുമെന്ന്. കാരണം സർക്കാരും, അരോഗ്യ പ്രവർത്തകരും കൂടെത്തന്നെയുണ്ടല്ലോ! പ്രതിരോധ പ്രവർത്തനങ്ങൾക്കായി, ചക്ക പൊരിക്കുന്ന ഫോട്ടോ എടുത്ത് താഴെ അവനെഴുതി: "Stay Home - Stay Free " - - - - - - - - - - - - - - - - - - - - - - - - - - - - - - -
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |