ജി. ബി. യു. പി. എസ്. തത്തമംഗലം/അക്ഷരവൃക്ഷം/മധുരക്കൂടുതൽ
മധുരക്കൂടുതൽ
ഇന്ന് ഞാനെഴുന്നേറ്റ് വരുമ്പോഴേക്കും അമ്മ പണിയൊക്കെ കഴിഞ്ഞിരിക്കുന്നു.. "വാ നമുക്കിത്തിരി പണിയുണ്ട് "അമ്മയോടൊപ്പം നടന്നു.. നല്ല മണം.. കുറച്ചീസമായി ചക്ക ഇട്ടിട്ട് ഒന്നമർത്തി നോക്കി. പഴുത്തിരിക്കുന്നു.. ഞാനും അമ്മയും കൂടി പണി തുടങ്ങി.. വെട്ടലും ചുള പറിക്കലും കുരു കളയലും. എത്ര പണിയാണ് ഒരു ചക്ക നേരാക്കിയെടുക്കാൻ. ഇടയ്ക്ക് ചുളയെടുത്ത് തിന്നാൻ വന്ന അനിയനെ "ഇവടെ കഷ്ടപ്പെട്ടാ ചുളയെടുക്കണത്" എന്നു പറഞ്ഞ് ഓടിച്ചു. പാവം അവൻ. ഞാനിത്രയും ദിവസം ഇതല്ലേ ചെയ്തിരുന്നത് .സങ്കടം തോന്നി. അവനെ വിളിച്ച് ചക്കപ്പഴം കൊടുത്തു. കുറെ സമയം ഞാനും അമ്മയും ചക്കയും. പണിയൊക്കെ കഴിഞ്ഞ് ഒരു ചുളയെടുത്ത് കഴിച്ചു. ഹൊ എന്തു മധുരം! സ്വയം പണി ചെയ്ത് കഴിക്കുമ്പോൾ. കൊറോണക്കാലത്തെ മധുരക്കൂടുതൽ തന്നെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ