ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/തടയാം പകർച്ചവ്യാധികളെ, പ്രതിരോധിക്കാം കരുത്തോടെ ...

22:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
     തടയാം പകർച്ചവ്യാധികളെ, പ്രതിരോധിക്കാം കരുത്തോടെ ...

ആരോഗ്യം പോലെ തന്നെ ശുചിത്വവും ഓരോ വ്യക്തികളിൽ പ്രധാനമാണ്. ആരോഗ്യം ശുചിത്വവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. ആരോഗ്യത്തിൽ നമ്മൾ മുന്നിലാണെങ്കിലും ശുചിത്വത്തിന് നാം പുറകിലാണ് എന്ന് മലിനമായ ചുറ്റുപാട് നമുക്ക് കാണിച്ചു തരുന്നു. ആ വർത്തിച്ചു വരുന്ന പകർച്ചവ്യാധികൾക്ക് കാരണം ശുചിത്വമില്ലായ്മയുമാണ്. നമ്മൾ വ്യക്തി ശുചിത്വം പാലിക്കുന്നെങ്കിലും പരിസ്ഥിതി മലിനമായി തന്നെ വെയ്ക്കുന്നു. അതു കാരണം പല മാരക രോഗങ്ങളും ജനങ്ങൾക്കിടയിൽ പിടിപെടുന്നു. ശുചിത്വം പാലിച്ചാൽ നമുക്ക് ഒരു വിധം പകർച്ചാവ്യാധികളെ ഇല്ലാതാക്കാം ഇന്നു ലോകം മുഴുവനും കൊറോണ വൈറസിന്റെ ഭീതിയിലാണ് കൊറോണയെ തുരത്താൻ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കണം. എന്നാൽ ഈ പകർച്ചവ്യാധിയെ നമുക്ക് തടുക്കാം


ജീവജാലങ്ങളും സസ്യങ്ങളും ഉൾപ്പെട്ട് കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളെയും ചുറ്റുപാടുകളേയും നമുക്ക് പരിസ്ഥിതി എന്ന് പറയാം. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളേയും പരസ്പരം ആശ്രയിത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്നു പറയാം. എല്ലാ ജീവജാലങ്ങളുടേയും ജീവിതം പരിസ്ഥിതിയെ ആശ്രയിച്ചാണ് . പരിസ്ഥിതി നശിച്ചാൽ ആ ജീവജാലങ്ങളും നശിക്കും. ഒരു ജീവിയുടെ ജീവിതവും അവിടുത്തെ പരിസ്ഥിതിയെ ആശ്രയിക്കും. ഈ നൂറ്റാണ്ടിൽ പരിസ്ഥിതി ഏറെ പ്രശ്നങ്ങൾ നേരിട്ടുന്നുണ്ട്. പരിസ്ഥിതിയുടെ സന്തുലാ നവസ്ഥയെ ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കന്നു അതോടെ അതിന്റെ താളം തെറ്റുന്നു. ഇന്ന് പരിസ്ഥിതി ഒരു പാട് പ പ്ര ശ്നങ്ങളെ നേരിടുന്നത് മലിനീകരണത്തെക്കുറിച്ചും നമുക്ക് മനസ്സിലാക്കാo . അന്തരീക്ഷത്തിൽ പൊട്ടിപ്പുറപ്പെടുന്ന ഓരോ രോഗത്തിന്റേയും കാരണം പരിസ്ഥിതി മലിനീകരണമാണ്. മനുഷ്യന്റെ കടന്നുകയറ്റം മൂലവും അവിവേക പൂർണ്ണമായ പ്രവർത്തികൾ കാരണം പരിസ്ഥിതി പൂർണമായി നശിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ കാരണങ്ങൾ ജനസംഖ്യാ വർദ്ധനവ്, വി വിധ തരത്തിലുള്ള മാലിന്യം, ജല ദൗർഭല്യം എന്നിവയൊക്കെയാണ്. ഇങ്ങനെ ഉണ്ടാകുന്ന മലിനീകരണം പല മാരകമായ അസുഖങ്ങൾക്ക് കാരണമാകന്നു. ശ്വാസകോശ രോഗങ്ങൾ, ആ സ്മ, അലർജി രോഗങ്ങൾ, ചുമ ,കാൻ സർ എന്നിവ വായു മലിനീകരണത്തിലൂടെ എത്തുന്നതാണ്. ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിനായി ജീവജാലങ്ങൾ നടത്തുന്ന പ്രതിരോധമാണ് രോഗ പ്രതിരോധം. പരിസ്ഥിതി മലിനമാവുന്ന തോടെ ഒരു പാട് രോഗങ്ങൾ നമുക്ക് പിടിപെടാം. രോഗം തടയണമെങ്കിൽ പരിസ്ഥിതി ശുചിത്വം അത്യാവശ്യമാണ്. രോഗപ്രതിരോധം ഇല്ലാത്തവരിൽ നിസാര അണുബാധകളായി വന്നു പോകുന്ന രോഗങ്ങൾ പോലും മാരകമായ രോഗങ്ങൾ ആ യേക്കാം.

ഇന്ന് ഈ നാളുകളിൽ ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിസ് 19. സാധാരണ ജലദോഷപ നി മുതൽ മെർഡ്, ന്യൂമോണിയ എന്നിവ വരെ യുണ്ടാക്കുന്ന ഒരു കൂട്ടം വൈറസിനേയാണ് കൊറോണ വൈറസ് എന്ന് അറിയപ്പെടുന്നത്. ഇവ ആർ.എൻ.എ വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഗോളാകൃതിയിൽക്കൂ ർത്ത അഗ്രങ്ങളുള്ള ഇവയുടെ ആ രൂപഘടനയാണ് കൊറോണ വൈറസിന് ആ പേര് വന്നത്. പക്ഷികളിലും മൃഗങ്ങളിലും ഇവരോഗമുണ്ടാക്കാറുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്കുo ഈ രോഗം പടർന്നു പിടിച്ചേയ്ക്കാം. കൊറോണ വൈറസിന് കൃത്യമായ ഒരു മരുന്നില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രതിരോധ ശേഷി വളരെ അത്യാവശ്യമാണ്. ആരോഗ്യ പരമായി ദുർബലരെയാണ് വൈറസ് പെട്ടന്ന് കീഴടക്കുക . കൊറോണ വൈസിനെ തടയാൻ തുടർച്ചയായി കൈ സോപ്പുപയോഗിച്ച് കഴുകുക. ചുമയ്ക്കുമ്പോൾ തൂവാലയോ ടിഷ്യൂ ഉപയോഗിച്ച് മൂക്കും വായും മൂടുക. തിരക്കുള്ള പരിപാടികൾ ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കുക.

ദിനംപ്രതി മാറി കൊണ്ടിരിക്കുന്ന കാലാവസ്ഥയും പരിസ്ഥിതിയും മൂലം വിവിധ തരത്തിലുള്ള രോഗങ്ങളാണ് ആളുകളിൽ പടർന്നു പിടിക്കുന്നത്. അതുകൊണ്ട് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നല്ല വിറ്റാമിനുകളുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ഹാനികരമായ ഭക്ഷ്യ സാധനങ്ങൾ ഒഴിവാക്കുകയും വേണം. രോഗം വരാതിരിക്കാൻ പരിസ്ഥിതി ശുചിത്വം ഏറെക്കുറേ സഹായിക്കും. അതുകൊണ്ടു തന്നെ എപ്പോഴും വീടും പരിസരവും പൊതു സ്ഥലങ്ങളം വൃത്തിയാക്കി വെയ്ക്കുക. പ്രകൃതി സൗഹൃദപരമായ വസ്തുക്കൾ ഉപയോഗിച്ച് ശുചിത്വം പാലിച്ച് നിന്നാൽ നമുക്ക് പല തരത്തിലുള്ള മാരകമായ രോഗങ്ങൾ ചെറുക്കാം.

നിരഞ്ജന . വി
8 E ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം