ഈ അവധിക്കാലത്ത് വീട്ടിലിരുന്ന് കൊറോണയെ പ്രതിരോധിക്കാം. ഇന്ന് ലോകത്ത് ദിവസവും നിരവധി ആളുകൾ കൊറോണ രോഗം ബാധിച്ച് മരണമടയുന്നു. കേരളം കൊറോണയെ ജാഗ്രതയോടെ നേരിട്ട് കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നു. അതേ പോലെ ദിവസേന കൂടുതൽ പേർ രോകമുക്തരാവുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ കേരളത്തെ ഓർത്ത് ഏറെ അഭിമാനിക്കാം. ഇനി വരും ദിവസങ്ങളിൽ ഏറെ ജാഗ്രതയോടെ നാം ഓരോരുത്തരും ആരോഗ്യ വകുപ്പിൻ്റെയും , ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ച്, നമുക്കീ കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാം.