അമ്മയാം ഭൂമിക്കു കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
കിളിപാടും വയലോരം നികത്തിടുമ്പോൾ
കള കളം പാടും
പുഴകളില്ല
കാടില്ല മഴയില്ല പൂക്കളില്ല
മാമല മേടുകൾ എങ്ങുമില്ല
മല പോലെ ഉയരുന്നു മാലിന്യങ്ങൾ
ചുറ്റും പെരുകുന്നു രോഗങ്ങളും
ഇന്നു നാം ഭയപ്പെടും ലോകത്തെയും
കാരണമായവർ
നമ്മൾ തന്നെ
നല്ല നാളേക്കായ് നമുക്കൊന്ന് ചേരാം
അമ്മയാം ഭൂമിക്ക് കാവലാവാൻ