എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കോറോണയുടെ ഉത്ഭവം
കോറോണയുടെ ഉത്ഭവം
ചൈനയിൽ ഉത്ഭവിച്ചു ലോകമെമ്പാടും പടർന്നു ഒരുലക്ഷത്തിലേറെ പേരെ കൊന്നൊടുക്കിയ കൊറോണ വൈറസിന്റെ കഥയാണിത്. വൈറസുകൾക്ക് സ്വന്തമായി നിലനിൽപ്പില്ല, മറ്റൊരു ജീവിയുടെ കോശത്തിൽ കടന്നുകയറി, അതിന്റെ ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്ത സ്വന്തം ജീനുകളും പ്രതുല്പാദനത്തിനാവശ്യം ആയ പ്രോട്ടീനുകളും നിർമിച്ചെടുക്കുന്നു. മനുഷ്യൻ ഉൾപ്പടെ ഉള്ള സസ്തനികളുടെ ശ്വസനസംവിധാനത്തെ ബാധിക്കുന്നവയാണ് കൊറോണ വൈറസ്. സാർസ്, മെർസ് എന്നി രോഗങ്ങൾക്ക് കാരണം ആയത് കൊറോണ വൈറസ് ആയിരുന്നു. മൃഗങ്ങളിൽ കണ്ടു വരുന്ന കൊറോണ വൈറസ് മനുഷ്യനിലേക്ക് പകർന്നു എന്നാണ് കണ്ടെത്തൽ. പിന്നീട് അസുഖം ഉള്ളവരുമായി ഇടപഴകുന്നവർക്ക് പകരുന്നു. അസുഖം ഉള്ള ആളുടെ സ്രവങ്ങളിൽ നിന്നാണ് പ്രധാനം ആയും പകരുന്നത്. 500 വർഷങ്ങൾക്ക് മുൻപ് ഒരു പ്രമുഖ ശാസ്ത്രജ്ഞൻ രേഖ പ്പെടുത്തിയ ബുക്കിൽ ഇപ്രകാരം പ്രതിപാദിക്കുന്നു , രണ്ട് അക്കം ഉള്ള ഒരേ സംഖ്യ വരുന്ന വർഷത്തിൽ ലോകം എമ്പാടും ഉള്ള മനുഷ്യരെ കൊന്നൊടുക്കാൻ ആയി ഒരു വൈറസ് വരും എന്നും, കൊറോണ എന്ന നാമം വരുന്ന ഈ വൈറസ് ലോകത്തെ ഭീതിയിൽ ആഴ്ത്തും എന്നും ഒരുപാട് മനുഷ്യരെ ഇല്ലതാക്കും എന്നും പ്രതിപാദിക്കുന്നുണ്ട്. 2020 ജനുവരി 9 നു ചൈനയിലെ വുഹാൻ നഗരത്തിൽ ആണ് ആദ്യത്തെ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തത്. വുഹാനിലെ പ്രശസ്ത മാർക്കറ്റ് ആയ ഹ്വനനിലെ കച്ചവടക്കാരിൽ നിന്നാണ് രോഗം പകർന്നത്. ലീവൻ ലിയാങ് എന്ന ഡോക്ടർ ആണ് കൊറോണ വൈറസ് ആദ്യം കണ്ടത്തിയത്. കൊറോണ വൈറസിന് കോവിഡ് 19 എന്ന പേര് നിർദ്ദേശിച്ചത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ്. നോവൽ കൊറോണ വൈറസിലെ 'നോവൽ' അർഥം ആക്കുന്നത് പുതിയത്, 'കൊറോണ' എന്ന അർഥം ആക്കുന്നത് കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ്. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പാൻഡെമിക് അസുഖം ആണിത്. പല ഭൂഖണ്ഡങ്ങളിലേക്കോ, ലോകം ആസകലമോ വ്യാപിക്കുന്ന പകർച്ച വ്യാധിയെ ആണ് വൈദ്യശാസ്ത്രം പാൻഡെമിക് എന്ന പറയുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേരളം ആരോഗ്യ വകുപ്പ് നടത്തിയ പുതിയ ക്യാമ്പയ്‌ൻ ആണ് 'ബ്രേക്ക് ദി ചെയിൻ'. രോഗബാധിതരുടെ എണ്ണം കൂടിയ സ്ഥലത്തിൽ കോറോണയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ചു. ചൈനയിലെ ജനങ്ങളെ കൊന്നൊടുക്കിയ ഇ വൈറസ് ഓരോ രാജ്യത്തേക്കും പടർന്ന് പടർന്ന് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും എത്തി. മറന്നോ വാക്‌സിനോ കണ്ടു പിടിച്ചിട്ടില്ലാത്ത ഈ വൈറസിനെ പ്രതിരോധിക്കാൻ ന്നാം സ്വയം പ്രയത്നിച്ചാൽ മാത്രേ സാധിക്കുകയുള്ളു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |