മനുഷ്യനെ മനുഷ്യനായി കാണാത്ത മണ്ണിൽ
സൂത്രശാലിപോൽ ഇടയിലുദിച്ചു
ഒരു മഹാമാരി.
എന്തെന്ന്റിയാതെ ജനങ്ങൾ വലയുന്നു.
ആരോടുമൊഴിയുമീ വിലാപങ്ങൾ???
ആയിരങ്ങൾ മണ്ണിൽ പൊലിയുന്നു ജീവൻ
ഒരായിരം സ്വപ്നം സഫലമാകാതെ
ഉണ്ണികൾ തൻ സ്വാതന്ത്ര്യം തേടുന്നു
ഭയ വിഹ്വലതയാൻ നാടാകെ വലയുന്നു.
എന്നാലും,
ആരോടുമൊഴിയുമീ വേദനകൾ????
ഒറ്റക്കെട്ടായി നാം തോൽപ്പിക്കുമീ
മഹാമാരിയെ....
ഉണ്ണികൾ അറിഞ്ഞീടും തൻ സ്വാതന്ത്ര്യം
ഭയമരുതേ സോദരരേ....
ജാഗ്രതയല്ലോ പ്രധാനം.
ശുചിത്വമുളളവരാകുക നാം
നല്ലൊരു പുലരി കണി കാണുവാൻ...........