ഭയന്നില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിട്ടില്ല നാം വിറപ്പിച്ചിടും നാം
കൊറോണ എന്ന ഭീകരനോട് യുദ്ധം ചെയ്തിടും നാം
പരക്കെ പരക്കുന്ന വൈറസ് ചുറ്റിലും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
നമുക്കിന്ന് ഇരിക്കാം വീട്ടിൽ മനുഷ്യരെ
തൊടേണ്ട മുഖം മൂക്കും കണ്ണു രണ്ടും
മടിക്കാതെയിമ്മട്ട് സൂക്ഷിക്കണം
എങ്കിലും നീ ഗേഹം ലോകം വിട്ട്
പുറത്തേക്ക് പോയാൽ മാസ്ക് ധരിക്കണം
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
പോരാടുവാൻ നേരമായി കൂട്ടരേ
ചങ്കുറപ്പുള്ള മനസ്സോടെ രക്ഷിക്കാമിന്ന്
നമുക്ക് നമ്മുടെ കരളുറപ്പുള്ള കേരളത്തെ