ഇങ്ങനെ ഇതുപോലെ
ഒരു ദുരിതകാലം
ഇനി എങ്ങാനുംമിങ്ങനെ...
എന്നെങ്കിലും നമുക്കിങ്ങനെ
യുണ്ടാവും
മെന്നോർക്കാവതാണോ....
ഞാനാണ് ഇതെല്ലാം
എനിക്കാണി തെല്ലാം
എന്റെ എന്നല്ലാതെ
മറ്റൊന്നുമില്ല...
വറുതിയുടെ കാലം
വരവറിയിച്ചിട്ടുണ്ട്
വിരുന്നു കാരെല്ലാം
തിരികെ മടങ്ങണം...
കയ്യിൽ പണമില്ല
വേലിയിൽ വിളവില്ല
ഒരു തുള്ളിപോലും
കുടിക്കുവാനില്ല.....
അച്ഛന്റെ രക്തം
വിയർപ്പാക്കി മാറ്റിയ
മക്കളോ മാറി
നിൽപ്പുണ്ട്...
പേരിന്റെ കൂടെ
നൂറു ബിരുദംങ്ങൾ നേടി...
ഒറ്റയ്ക്ക് ഇരുന്നച്ചൻ പാട്ടു
പാടുംമ്പോൾ, കണ്ണീരു കൊണ്ടമ്മ
താരാട്ട് പാടുന്നു...
ആർക്കുണ്ട് നേരം
ആർക്കാണ് നേരം...
നേരം വെളുത്തപ്പോൾ
നേരമായി..