ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അക്ഷരവൃക്ഷം/തോൽക്കില്ല...

Schoolwiki സംരംഭത്തിൽ നിന്ന്
തോൽക്കില്ല...


ഇങ്ങനെ ഇതുപോലെ
ഒരു ദുരിതകാലം
ഇനി എങ്ങാനുംമിങ്ങനെ...
എന്നെങ്കിലും നമുക്കിങ്ങനെ
യുണ്ടാവും
മെന്നോർക്കാവതാണോ....

ഞാനാണ് ഇതെല്ലാം
എനിക്കാണി തെല്ലാം
എന്റെ എന്നല്ലാതെ
മറ്റൊന്നുമില്ല...

വറുതിയുടെ കാലം
വരവറിയിച്ചിട്ടുണ്ട്
വിരുന്നു കാരെല്ലാം
തിരികെ മടങ്ങണം...
കയ്യിൽ പണമില്ല
വേലിയിൽ വിളവില്ല
ഒരു തുള്ളിപോലും
കുടിക്കുവാനില്ല.....
അച്ഛന്റെ രക്തം
വിയർപ്പാക്കി മാറ്റിയ
മക്കളോ മാറി
നിൽപ്പുണ്ട്...
പേരിന്റെ കൂടെ
നൂറു ബിരുദംങ്ങൾ നേടി...

ഒറ്റയ്ക്ക് ഇരുന്നച്ചൻ പാട്ടു
പാടുംമ്പോൾ, കണ്ണീരു കൊണ്ടമ്മ
താരാട്ട് പാടുന്നു...
ആർക്കുണ്ട് നേരം
ആർക്കാണ് നേരം...
നേരം വെളുത്തപ്പോൾ
നേരമായി..

കണ്ണു കാണാത്തവർ
കാഴ്ചയില്ലാത്തവർ
കൂട്ടിനൊരു പട്ടിയെ
പോലുംമില്ലാത്തവർ...
നാടാകെ ദുരിതം
വീടാകെ ദുരിതം
നാട്ടിലും വീട്ടിലും
ഒട്ടാകെ ദുരിതം....

പോപ്പിനു പോലും മടിയുണ്ട്
കൂട്ടരേ...
നാലാളു കൂടിയാൽ
നട്ടെല്ല് പൊളിയും.....

നമ്മുടെയിടെയിലും
കീടങ്ങൾ കൂട്ടരേ...
വൈറസ് തോൽക്കുന്ന
കീടങ്ങളെങ്കിലും...തോൽക്കില്ല
തോൽക്കില്ല നമ്മൾ
തോൽക്കുവാനാകുമോ
നാടിന്റെ നന്മകൾ...

ബിജു
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത