ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം കൈകൾ ചേർത്തിടും നാട്ടിൽനിന്നും ഈ വിപത്ത് അകന്നിടും വരെ കൈകൾ നാം ഇടയ്ക്കിടക്ക് സോപ്പുകൊണ്ടു കഴുകേണം തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യേണം രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും എത്തിയാലോ താണ്ടിയാലോ മറച്ചു വെച്ചിടില്ല നാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത