മനുഷ്യൻ മനുഷ്യൻ്റെ
മനുഷ്യസഹജമായ നോവുകള
റിഞ്ഞ് കൈത്താങ്ങാ -
വുന്നതോ മനുഷ്യത്വം
മനുഷ്യന്റെ നന്മയോ
ഉള്ളിലെ സ്നേഹമോ
ഒരുവന്റെ കണ്ണീര് കണ്ട -
ലിയും മനോഭാവമോ
പ്രളയകെടുതിയിൽ മാനുഷർ
ഏവരേം കൂടെപ്പിറപ്പായ്
കണ്ടതോ ഒന്നിച്ച് കൈ -
കോർത്ത് പോരിട്ടതോ
ഇങ്ങനെയൊക്കെയുമായിട്ടുമെന്തെ
വിശന്നു വലഞ്ഞൊരുവന്റെ ദു:ഖം
മനുഷ്യർ മനസ്സിലാക്കിയില്ല എന്തേ -
അവനെ നായകണക്കയേ കൊന്നു തള്ളി
മനുഷ്യത്വമെന്നത് വെറും പ്രകടനമായതു -
കൊണ്ടോ അതോ അവൻ കാടിന്റെ -
മകൻ എന്ന വേർതിരിവോ ?
എന്തുകൊണ്ടെന്ന് എനിക്കറിഞ്ഞുകൂടാ.