എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/നല്ല ശീലം
നല്ല ശീലം
ലോക വ്യാപകമായി ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു പ്രതിസന്ധിയാണ് കൊറോണ എന്ന മഹാ രോഗം. അതിനെ നേരിടുവാൻ വ്യക്തിശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണം കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക, ഇടയ്ക്കിടെ മുഖത്തു സ്പർശിക്കാതിരിക്കുക, പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക, പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക, തിരക്കുള്ള ഇടങ്ങളിൽ പോകാതിരിക്കുക, ആൾക്കാരുമായി കൂട്ടംകൂടി നിൽക്കാതിരിക്കുക, പൊതു സ്ഥലത്തു തുപ്പുന്ന സ്വഭാവം ഒഴിവാക്കുക, പൊതു ശുചിമുറികളുപയോഗിക്കുന്നത് കുറയ്ക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മരണം. ലോക്ക് ഡൌൺ കഴിഞ്ഞാലും കോവിഡ്ബാധയുള്ള സ്ഥലത്തേക്ക് പോകുന്നു എന്ന ബോധ്യത്തോടെ കൃത്യമായ മുൻകരുതലെടുത്തു വേണം പുറത്തിറങ്ങുവാൻ. അകലം പാലിക്കൽ, സാനിറ്റൈസറിന്റെ ഉപയോഗം, കൈകഴുകൽ എന്നിവ ജീവിതശൈലിയാക്കണം ലോക്ക്ഡൗണിനു ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാനമായും വ്യക്തിശുചിത്വം, അത് ജീവിതത്തിന്റെ ഭാഗമാക്കി വേണം മുൻപോട്ടു പോകാൻ
|