വൃത്തി

പരിസരമെന്നൊരു ദേഹത്ത്
പലതും വാരി എറിയുന്നു
അറിയുന്നത് അലിഞ്ഞു തീരുന്നു
അലിയാത്തത് അങ്ങനെ നില്കുന്നു
പെരുകുന്നു പലവിധ മുട്ടകളും
വളരുന്നു പലവിധ ജീവികളും
വരവായി പുതിയൊരു വാഹകർ
പകർച്ചവയദികൾ കൊണ്ടുനടക്കും
സന്ധ്യാനേരത്തെത്തുന്നു
മൂളിപ്പാട്ടുകൾ പാടുന്നു
കുത്തിയും പരാതിയും വിലസുന്നു
നാട് മുഴുക്കെ പരത്തുന്നു
പരിസരശുചിത്വം ഇല്ലെങ്കിൽ
വളരും പലവിധ രോഗങ്ങൾ
വൃത്തിയും ശുദ്ധിയും ഉണ്ടെങ്കിൽ
പേടിക്കേണ്ട നാമൊന്നും
 

ഫാത്തിമത് സിയ
3 മുണ്ടേരി എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത