അനന്തമാം ഈ കടൽത്തീരത് ഏകയായ് നിൽപ്പൂ ഞാൻ. മൗനം- വീണുടഞ്ഞോരെൻമനം കൊതിക്കുന്നു ഒരു- സിന്ദൂരസന്ധ്യക്ക്- സാക്ഷിയാകാൻ. തുടിക്കുന്നു എൻ- നെഞ്ചകം ഒരന്തി ചോപ്പു കാണാൻ. ഇളംകാറ്റിന്റെ തേരിലുള്ളൊരാ- കുംകുമച്ചെപ്പ് മെല്ലെ വീണുടഞ്ഞു- മാനത്തിന് മടിത്തട്ടിൽ. വേളി കഴിഞ്ഞൊരാ- സുമംഗലി ശിൽപം പുഞ്ചിരി ചാർത്തി എൻ- മുന്നിൽ നിൽക്കുംപോൽ. മാറിൽ തങ്കതാലി- ചാർത്തി, ചെമ്പട്ടുടുത്തു, കരങ്ങളിൽ വിളക്കുമായ്- സന്ധ്യാസ്‌ത്രീ നിൽക്കവേ. പുതുപ്രതീക്ഷയോടെ- ഉദിച്ചുയരുന്ന പ്രഭാതം കാത്തുനിൽക്കുന്നൊരാ- സുമംഗലിപോൽ, നവോന്മേഷത്തോടെ- ഉദിച്ചുയരുന്ന ഒരു - ഉഷസ്സിനെക്കാത്തു - നിൽപ്പൂ ഈ അന്തി. കാറ്റ് മുത്തം വെക്കുമീ- കടൽത്തീരത്ത് തണുപ്പാർന്ന- മണല്തരികളിലെ- മാണിക്യം കടലിലേക്കു ഓടി- ഒളിക്കവേ. മിഴിവാതിൽ ചാരിയ- കടലിന്റെ നാണം പതിയെ തഴുകി മെല്ലെ- മറയുകയാണ് സൂര്യൻ. കണ്ണിലെരിയുന്ന- തീക്കനൽ മെല്ലെ അണയുന്നു........... വജ്രവുമായി- തുറക്കുന്നൊരാ മിഴി- കാത്തുകിടക്കുന്നു - ഞാൻ തമസ്സു പുതച്ചുംകൊണ്ട്- ഇന്നീ കടൽത്തീരത്തിൻ മടിത്തട്ടിൽ........
സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത