അമ്മേ നിനക്കുപകരമായ് വയ്ക്കുവാനെന്തുണ്ടീ ഭൂമിയിൽ അത്രക്കമൂല്യമായ് നിന്റ നിസ്വാർത്ഥ നിമിഷങ്ങൾക്കൊക്കെയും എന്തു പ്രതിഫലം നൽകും നരകുലം എത്ര വളർന്നാലു- മെങ്ങോട്ടുയർന്നാലും പുത്രവർഗ്ഗത്തിനെന്നെങ്കിലുമാവുമോ പെറ്റ വയറിൻ മഹത്വമറിയുവാൻ. പൊക്കിൾക്കൊടിയുടെ ദാർഢ്യമളക്കുവാൻ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത