ജി യു പി എസ് വഴുതാനം/അക്ഷരവൃക്ഷം/കോവിഡ് ചരിത്രം
കോവിഡ് ചരിത്രം
2020ജനുവരി 30 നാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിതീകരിച്ചത്.ഇതുവരെ ഈ രോഗത്തിന് വാക്സിൻ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.ഇന്ത്യയിൽ ആദ്യമായി കോവിഡ് ചികിത്സിച്ച് ഭേദമാക്കിയത് നമ്മുടെ കൊച്ചു കേരളത്തിലെ ആലപ്പുഴ ജില്ലയിലെ വണ്ടാനം മെഡിക്കൽ കോളേജാണ്. ഈ രോഗത്തിന് ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടത് എന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിർദേശം.സാമൂഹിക അകലം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് അണുവിമുക്തമാക്കുക, മാസ്ക്ക് ഉപയോഗിക്കുക എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ. ചൈനയിലെ വുഹാനിൽ നിന്നാരംഭിച്ച ഈ വൈറസ് ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. ലോകത്ത് ഭീകരത സൃഷ്ടിച്ചുകൊണ്ട് ഈ വൈറസ് ലോകമെങ്ങും വ്യാപിക്കുകയാണ്. ലോക്ക്ഡൗൺ നടപ്പാക്കിക്കൊണ്ടും അതീവ ജാഗ്രത കൊണ്ടും നമ്മുടെ സംസ്ഥാനം ഈ രോഗത്തെ പിടിച്ചുനിർത്തിയിരിക്കുകയാണ്.നമ്മുടെ ഈ അഭിമാനാർഹമായ നേട്ടത്തിന് ആരോഗ്യപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരോട് നാം വളരെയേറെ കടപ്പെട്ടിരിക്കുന്നു. നമ്മുടെ തലയ്ക്കു മുകളിൽ ചുറ്റിക്കൊണ്ടിരിക്കുന്ന ഈ കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് മുക്തി നേടാൻ നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം. |