നിഴലും വെളിച്ചവും
പകർന്നീടുന്നു
പ്രതീക്ഷ തൻ പൊൻതിരി.
ഞാൻ നിഴലിൻ പ്രതീക്ഷയിൽ
തുറക്കപെടാത്ത വെളിച്ചമായി തീരുന്നുവോ?
ഞാനെന്ന നിഴലിനെ
കണ്ടെത്താതെ മറ്റു വെളിച്ചത്തെ തേടുന്നു ഞാൻ.
അവസാനം അറിയുമ്പോൾ
എന്റെ പ്രതീക്ഷ ദീപം ആ ആ ആളിഅണയുമോ?
ഏത് പൊൻതിരിയും
ജ്വലിക്കുന്നതിനാദരം പ്രതീക്ഷതൻ വെളിച്ചമാണ്.