കൊറോണക്കാലം വന്നേ ജനങ്ങളിൽ ഭീതിയുണർന്നേ ആർക്കും പണിയുമില്ല പൈസ തീരെയില്ല (2) വെളിയിലേക്കിറങ്ങത്തില്ല കൂട്ടംകൂടിനിക്കത്തില്ല വീട്ടിൽ ചുമ്മാ കുത്തിയിരിപ്പാണല്ലോ ബിവറേജ് പൂട്ടിയല്ലോ ആത്മഹത്യ തുടങ്ങിയല്ലോ (2) തുമ്മുമ്പോഴും ചുമയ്ക്കു൩ോഴും തുവാല കൊണ്ടു മുഖം മറയ്ക്കു സോപ്പും വെള്ളവും ചേർത്ത് കൈകൾ കഴുകുക വൃത്തിയായിരിക്കുക സുരക്ഷിതരാവുക നമുക്കിനി പേടി വേണ്ട ജാഗ്രത മതിയല്ലോ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത