(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോ കൊറോണ പോ
കാത്തിരിക്കുന്നു ഞാൻ കാത്തിരിക്കുന്നു ഞാൻ
സ്കൂൾ അടയ്ക്കാൻ കാത്തിരിക്കുന്നു ഞാൻ
ഉമ്മ പറഞ്ഞു പഠിക്കാൻ
ഉപ്പ പറഞ്ഞു പഠിക്കാൻ
ഞാനും ഏറ്റു പറഞ്ഞു പഠിക്കാം.
കണ്ണും പൂട്ടി ഞാൻ സ്വപ്നം കണ്ടു
സ്കൂൾ പൂട്ടും നാളിനെ
മധുരിക്കും ഓർമകൾ ഓടും നാളിൽ
പല പല കളികൾ സ്വപ്നം കണ്ടു മയങ്ങി ഞാൻ
ഓടിയോടിയെത്തി ഞാനൊരു റിസോർട്ടിൽ
ഞെട്ടി ഉണർന്ന നേരം
സ്വപ്നമായിരുന്നു
എല്ലാം ഒരു സ്വപ്നം
പോ കൊറോണ പോ പോ കൊറോണ പോ
പാടി പാടി നടന്നു ഞാൻ
എവിടെ വെക്കേഷൻ, എവിടെ ബന്ധുവീടുകൾ,
എവിടെ മിഠായി, എവിടെ ഐസ്ക്രീം
ഇനിയും പോണം പാർക്കിൽ
ഇനിയും പോണം പാർക്കിൽ
പോ കൊറോണ പോ