എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/സിംഹവും, കുതിരയും
സിംഹവും, കുതിരയും
ഒരു കാട്ടിൽ കുറേ സിംഹങ്ങളുണ്ടായിരുന്നു അതിൽ ഒരു സിഹം വേഷം മാറി മുറി വൈദ്യനായി. അവിടെ ഒരു കുതിരയുണ്ടായിരുന്നു നല്ലവനായിരുന്നു ആ കുതിര. മറ്റുമൃഗങ്ങൾ കൊക്കെ അതിനെ വളരെ ഇഷ്ടമായിരുന്നു. മൃഗങ്ങൾക്ക് ശരീരത്തിൽ മുറിവുണ്ടെങ്കിൽ മുറി വൈദ്യനായ സിംഹത്തിന്റെ അടുത്തേക്കാണ് പോവാറുള്ളത്. ചില ദിവങ്ങളിൽ സിംഹത്തിന് വിശന്നാൽ വരുന്ന രോഗിയെ ഭക്ഷണമാക്കും ഒരു ദിവസം നല്ലവനായ കുതിര കാട്ടിലൂടെ നടക്കുമ്പോൾ ഒരു കുഴിയിൽ വീണു അങ്ങനെ അതിന്റെ കാലിൽ ഒരു വലിയ മുറിവുണ്ടായി കുതിര പതുക്കെ പതുക്കെ വൈദ്യനായ സിംഹത്തിന്റെ അടുക്കലെത്തി. സിംഹം ചോദിച്ചു, എന്താണ് പറ്റിയത് ? കാലിൽ കലുകൊണ്ട് ഒരു മുറിവ് പറ്റി എന്ന് കുതിര മറുപടി പറഞ്ഞു. സിംഹം അതിനന്റെ കാലിൽ മരുന്ന് വെച്ച് കെട്ടി കൊടുത്തു. സിംഹത്തിന് വിശക്കുന്നുണ്ടായിരുന്നു. സിംഹം ആലോചിച്ചു ഇന്ന് ഇനി ആരും വന്നില്ലെങ്കിൽ ഞാൻ വിശന്നു ചാവും. പോകാനൊരുങ്ങിയ കുതിരയുടെ ദേഹത്തേക്ക് സിഹം ചാടി വീണു കുതിര തെന്നിമാറി പുറം കാലു കൊണ്ട് ഒരു ചവിട്ടുകൊടുത്തു മർമ്മസ്ഥാനത്തു കൊണ്ട ചവിട്ടിൽ സിംഹം മരിച്ചു വീണു. ഇതറിഞ്ഞ കാട്ടിലെ മറ്റു മൃഗങ്ങൾകൊക്കെ സന്തോഷമായി.അവർ പാട്ടു പാടി കുതിരയെ സ്വീകരിച്ചു. ഗുണപാഠം: വാളെടുത്തവൻ വാളാലേ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |