Login (English) Help
മണ്ണൊരുക്കാം കൂട്ടരെ മനസ്സൊരുക്കാം കൂട്ടരെ മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറാം കൂട്ടരെ വിതച്ച് നേടിയ നാടിന് കൊയ്ത് നേടിയ നാടിന് മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറാം കൂട്ടരെ നീർ നിറഞ്ഞ തടത്തിനായി ഒത്തുചേരാം കൂട്ടരെ മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറാം കൂട്ടരെ തണലു തീർക്കാൻ കുട നിവർത്തി മരങ്ങൾ നിൽക്കും മണ്ണിത് മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറാം കൂട്ടരെ കരുത്താകാം മണ്ണിന് കാവലാകാം മണ്ണിന് മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറാം കൂട്ടരെ
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത