എന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നു എൻ തൂവലുകൾ കൊഴിയുന്നു എന്തിനെന്നെനി- ക്കേതുമറിയില്ല എൻ ചില്ലുകൊട്ടാരം പൊട്ടിച്ചിതറിയോ..! വർണ്ണകൂടാരങ്ങൾ പണിതുയർത്തി അതിൻ നിറശോഭയിൽ ഒരു താരകമായി തിളങ്ങാൻ എനിക്കിനിയാകുമോ!!! ഒരു നിഴലുപോലെ കാലചക്രത്തിൻ കൂടെ ഞാനോടുന്നു യന്ത്രം കണക്കെ.. ഞാനിന്നോരനാഥനോ...!!! വെളിച്ചമേറെ കടന്നുപോയാലും എന്നിലെ ഞാനിനി തിരികെയണയുകില്ല മുറിപ്പാടുകളിനി ഉണങ്ങുകില്ല 'മറവി ഒരു രോഗമല്ല മാറാവ്യാധിയുമല്ല ഒരു പരിശീലകൻ മാത്രം' ചിന്തകൾ തൻ ചൂളയിലെരിഞ്ഞെരി ഞ്ഞു ഓർമ്മകൾ ഒരു ബിന്ദുവായൊരുനാൾ പ്രാണനും ഓർമയും വേർപിരിഞ്ഞു കാലടിപ്പാടുകൾ അപൂർണമാക്കി.. ഞെട്ടറ്റുവീഴവേ ഈ മരത്തണലിൽ ഞാനൊരന്യനായ്..! 'മറവി ഒരു രോഗമല്ല മാറാവ്യാധിയുമല്ല ഒരു പരിശീലകൻ മാത്രം' .... !
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത