സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

രോഗപ്രതിരോധം അതി സങ്കിർണമായ ഒരാവസ്ഥയിലൂടെയാണ് നാം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് -19 എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന. കൊറോണഎന്ന വൈറസ്സാണ് ഈ രോഗത്തിന് കാരണം. മറ്റനവധി പകർച്ചവ്യാധികൾ ഈ ലോകത്തെയാകെ കീഴടക്കക്കുന്നതിനായി അവസരം പാർത്തിരിക്കുന്നു. ഇവിടെയാണ് രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ഉടലെടുക്കുന്നത്. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ഉത്തമമായ രോഗ പ്രതിരോധം. വ്യക്‌തി ശുചിത്വം,സാമൂഹിക ശുചിത്വം, പരിസര ശുചിത്വം ഇവയെല്ലാം രോഗപ്രതിരോധത്തിന് ഒഴിച്ചുക്കൂടാനാവാത്ത ഘടകങ്ങളാണ്. നാം തന്നെയാണ് നമ്മുടെ ഈ ദുരവസ്‌ഥയ്‌ക്ക് കാരണം. അതിനാൽ നാം തന്നെയാകണം ഈ അവസ്ഥ മാറ്റിയെടുക്കുന്നതിന് മുൻകൈയെടുക്കേണ്ടത്. കയ്യുകൾ സോപ്പ് ഇട്ടു കഴുകുക


മാന്യസദസ്സിന് നമസ്കാരം,

നമുക്ക് രോഗപ്രതിരോധത്തെ പറ്റി ചിന്തിക്കാം.

ആദ്യം നാം മനസ്സിലാക്കേണ്ടത് രോഗം എന്നാൽ എന്ത് എന്നാണ്? നമ്മുടെ ശുചിത്വമില്ലായിമയിൽ നിന്ന് ഉണ്ടാകുന്ന ഒന്നാണ് രോഗം. അല്ലാതെയും രോഗങ്ങൾ ഉണ്ടാവാം. എന്നാലും രോഗം ഉണ്ടാവാൻ ഉള്ള ഒന്നാമത്തെ കാരണം ശുചിത്വം ഇല്ലായിമ ആണ്. നമ്മൾ നമ്മുടെ വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക്, മറ്റു ജീവികളിലൂടെയും പല തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. മുട്ടതോട്, ചിരട്ട എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ നാം അനുവദിക്കരുത്. ആ വെള്ളത്തിൽ ജീവികൾ മുട്ട ഇടും. നമ്മൾ ആ വെള്ളത്തിൽ ചവിട്ടുകയോ മറ്റോ ചെയ്താൽ അതിലൂടെ പല തരത്തിൽ ഉള്ള രോഗങ്ങൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും അതുവഴി നമ്മുടെ രോഗപ്രതിരോധ ത്തെ ഇല്ലാതാകുകയും ചെയ്യും. ഡെങ്കി,മലേറി യ, പനി തുടങ്ങിയവയാണ് ആ രോഗങ്ങൾ.


രോഗങ്ങൾ എങ്ങനെ ഒക്കെ ഉണ്ടാകാം?

നമ്മൾ ആദ്യം പറഞ്ഞ പോലെ വെള്ളത്തിലൂടെ രോഗങ്ങൾ ഉണ്ടാകാം. വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കാതത്തിലൂടെയും, മലിനമായ ജലത്തിലൂടെയും, വായുവിലൂടെയും രോഗങ്ങൾ ഉണ്ടാവാം. നമ്മൾ അത് തിരിച്ചറിഞ്ഞു മുൻകരുതലുകൾ എടുക്കുക ആണെങ്കിൽ ഇത് പോലെ ഉള്ള രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാം.

എങ്ങനെ രോഗപ്രതിരോദശേഷി നമ്മുടെ ശരീരത്തിൽ വർദ്ധിപ്പിക്കാം?

ഒന്നാമത് ആഹാരക്രമീകരണം, വറുത്തതും,പൊരിച്ചതും ആയ ആഹാരം ഒഴിവാക്കുക. പരമാവധി ഇല വർഗ്ഗങ്ങളിൽ പെട്ട ആഹാരങൾ കഴിക്കുക.

രണ്ടാമത് വ്യക്തി ശുച്ചിത്വം.

ഒരു ദിവസം രണ്ടു തവണ എങ്കിലും കുളിക്കുകയും, പല്ല് തെക്കുകയും ചെയ്യണം. പനിയോ, ചുമയോ വരുമ്പോൾ തൂവാല ഉപയോഗിച്ച് മറയ്ക്കണം.

മൂന്നാമത്തെ ശുചിത്വം.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പൊതു സ്ഥലങളിൽ തുപ്പുകയോ മറ്റും ചെയ്യരുത്.ടോയ്ലറ്റിൽ പോകുമ്പോൾ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. കൈകാലുകൾ വൃത്തിയായി സൂക്ഷിക്കണം. ആഹാരക്രമീകരണം, വ്യക്തി ശുച്ചിത്വം, തുടങ്ങിയ കാര്യങ്ങൾ നാം പാലിക്കുകയാണെഗിൽ പരമാവധി രോഗത്തിൽ നിന്ന് നമുക്ക് മുക്തി നേടാം. അതുപോലെ മണ്ണിലൂടെ ചെരുപ്പിടാതെ നടക്കുക ആണെങ്കിൽ രോഗ പ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കും. ഇത് രോഗ പ്രതി രോധ ശേഷി വർദ്ധിപ്പിക്കാൻ ഒരു ഉത്തമ ഘടകമാണ്. കൂടാതെ ഇല വർഗ്ഗങ്ങൾ കഴിക്കുക ആണെങ്കിൽ നമ്മുടെ ശരീരത്തിന് നല്ലതാണ്. ഇതെല്ലാം നാം പാലിച്ചാൽ നമ്മളെയും, നമ്മുടെ നാടിനെയും നമുക്ക് രക്ഷിക്കാം. ഒരു പൗരൻ എന്ന നിലയിൽ നമ്മുടെ കടമയാണ്.

ഇത്രയും പറഞ്ഞു കൊണ്ട് എന്റെ ഉപന്യാസത്തിൽ നിന്ന് വിരമിക്കുന്നു.

നന്ദി, നമസ്കാരം

സ്നേഹ ബിജു
8B സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം