ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയാണ് അമ്മ
പ്രകൃതിയാണ് അമ്മ
ഉണ്ണിക്കുട്ടൻ തന്റെ കാറിൽ അമ്പലത്തിലേയ്ക്ക് പോയികൊണ്ടിരിക്കുകയാണ്. വഴിയിലാകെ തിക്കും തിരക്കും. വാഹനങ്ങൾ ഉറുമ്പുകൾ ഇഴയുന്നപോലെയാണ് പോയികൊണ്ടിരിക്കുന്നത്. ഉണ്ണിക്കുട്ടൻ തന്റെ ഡ്രൈവറോട് ചോദിച്ചു നമ്മൾ എപ്പോഴാണ് അമ്പലത്തിൽ എത്തുക." കുറച്ചു സമയം എടുക്കും. നല്ല തിരക്കാണ്" ഡ്രൈവറുടെ മറുപടി. അവൻ സീറ്റിൽതലവച്ചു കിടന്നു. മാഷുമായി ധാരാളം കാര്യങ്ങൾ സംസാരിക്കുമായിരുന്നു . മാഷ് പ്രകൃതി സ്നേഹിയായിരുന്നു. വീട്ടിൽ ധാരാളം വൃക്ഷങ്ങളും ചെടികളും ഉണ്ടായിരുന്നു . വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹം മരങ്ങളെക്കുറിച്ച് എനിക്ക് പറഞ്ഞുതരുമായിരുന്നു. പ്രകൃതിയെ തന്റെ അമ്മയെപോലെയാണ് കണ്ടിരുന്നത്.ഇങ്ങനെ സ്നേഹിച്ചും പരിപാലിച്ചും പോന്ന സമയത്താണ് പ്രളയെമന്ന മഹാ ദുരന്തം കേരളത്തെ വിഴുങ്ങിയത് തന്റെ ചുറ്റുപാടുകളുടെ നാശം മാഷിനെ വല്ലാതെ തളർത്തി. നെഞ്ചിലനുഭവപ്പെട്ട വിഷമം ആശുപത്രിയിൽ പോകാനാവാതെ മാഷ് ഭൂമുയിൽ നിന്ന് വിടപറഞ്ഞു . "അമ്പലത്തിൽ എത്തിയിരിക്കുന്നു സർ"
ശബ്ദം കേട്ടപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്.
|