രണ്ടു വിളക്കുകളുണ്ട് സ്വപ്നങ്ങളിൽ ഭയപ്പാടിന്റെ കരിനിറം അണിഞ്ഞവർ മൗനം കലർത്തിയ കണ്ണിതീരുമാത്രം കുടിക്കുന്നവർ രാത്രിയുടെ കരിംപുതപ്പിന്റെ വിടവുകളിലൂടെ എത്തിനോക്കുന്ന നക്ഷത്രങ്ങളോട് കിന്നാരം പറയുന്നവർ . പക്ഷേ . . . . . . കരിമേഘങ്ങളിൽ വിരുന്നെത്തിയ ചെകുത്താൻ അവയെ പ്രണയിച്ചു തുടങ്ങിയതെപ്പോഴാണ് ? കുഞ്ഞുവിളക്കിലെ തിരികൾ ഊതിക്കെടുത്തിയതെപ്പോഴാണ് ? അറിയില്ല ഒന്നുമാത്രമറിയാം , ആ വീടിന്റെ ഉമ്മറത്ത് ചോദ്യചിഹ്നങ്ങൾ പോലെ രണ്ടു വിളക്കുകൾ തൂങ്ങിയാടുന്നുണ്ട് . രണ്ടു നാൾ കഴിഞ്ഞാൽ അത് വാങ്ങുവാൻ ആളുവരും . കണ്ണുകെട്ടിയ കാവൽക്കരിയുടെ കടയിൽ അവരതു തൂക്കിവിൽക്കും , നിരോധിച്ച നോട്ടുകൾ പ്രതിഫലം വാങ്ങിക്കൊണ്ട് . . . . . . . . .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത