Schoolwiki സംരംഭത്തിൽ നിന്ന്
സ്വച്ഛതയുടെ വിജയം
ഒരിടത്ത് വിജയഗംഗാ എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. ആ രാജ്യത്തിൽ ഗോകുലപുരം എന്നും ശ്രീപുരം എന്നും രണ്ട് ഗ്രാമങ്ങൾ ഉണ്ടായിരുന്നു.
ഗോകുലപുരം എന്ന ഗ്രാമം സന്തോഷത്താൽ നിറഞ്ഞിരുന്നു ആ ഗ്രാമത്തിലെ മനുഷ്യരുടെ പ്രധാന ജോലി കൃഷി ആയിരുന്നു. അതുകൊണ്ട് അവിടെ ആർക്കും അസുഖം ഇല്ലായിരുന്നു. അവിടെ ഒരു സ്വർഗം തന്നെയായിരുന്നു. അവിടെ ഇല്ലാത്തതായി ഒന്നുമില്ല. മരങ്ങളും , ഔഷധവും, ഫലങ്ങളും, പുഴകളും, വയലുകളും, കാടുകളും, മലകളും, പൂത്തോട്ടവും എന്തിന് എല്ലാം ആ ഗ്രാമത്തിൽ ഉണ്ടായിരുന്നു. അവിടെ ഉള്ളവർ നല്ല ശക്തരും, ബുദ്ധിമാന്മാരുമായിരുന്നു. ആ ഗ്രാമം വളരെ മനോഹരം ആയി കിടന്നു. അവിടത്തെ പുഴകൾ കളകളം പാടി ഒഴുകി നടന്നു. അവിടെ ഉള്ളവർ നല്ല വൃത്തിയുള്ളവരായിരുന്നു. അവർ എല്ലാവരെയും ബഹുമാനിക്കും അനുസരിക്കും എല്ലാം ചെയ്യും. അതികൊണ്ട് തന്നെ അവർക്ക് മറ്റുള്ള ഗ്രാമങ്ങളെ ആശ്രയിക്കേണ്ടി വന്നില്ല. അവർ ഒത്തൊരുമയോടെയാണ് ജീവിച്ചത്.
പക്ഷെ ശ്രീപുരം അങ്ങനെ ആയിരുന്നില്ല. അവിടെ ഉള്ളവർ എല്ലാം മടിയൻ മാരായിരുന്നു അവർക്ക് ദാനശീലമില്ല അതുമല്ല അവർ ഒരു ജോലിയും ചെയ്യാതെ ഇരിക്കും. അവിടെയാകട്ടെ മലകളില്ല, പുഴക്ക് വൃത്തിയുമില്ല. അവിടെ എല്ലാം മലിനമായി കിടന്നു അവിടെ ഉള്ളവർക്ക് വൃത്തിയില്ല. അവിടെ മരങ്ങളില്ല നല്ല ആഹാരവും ഇല്ല. ഈ ഗ്രാമം എല്ലാത്തിനും ഗോകുലപുരത്തെ ആശ്രയിച്ചു കൊണ്ട് നിന്നു.
അങ്ങനെയിരിക്കെ ആ രാജ്യത്ത് ഒരു മഹാമാരി പടർന്നു പിടിച്ചു. ശ്രീപുരത്തിലുള്ളവർ എല്ലാം മരിച്ചു കൊണ്ടിരുന്നു. അങ്ങനെ ആ ഗ്രാമം ഒരു ശവക്കല്ലറ ആയി മാറി. പക്ഷെ ഗോകുലപുരത്തിലുള്ളവർ ജാഗ്രതയോടുകൂടിയും വേണ്ട കരുതലും ഔഷധവും കഴിച്ച്. ഒത്തൊരുമയോട് കൂടി അതിനെ ചെറുത്ത് നിന്നു. അങ്ങനെ ഗോകുലപുരത്തിലുള്ള ഒരാൾക്ക് പോലും അത് പടർന്നില്ല. അങ്ങനെ ആ ഗ്രാമം രക്ഷപെട്ടു
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ
|