ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/അതിജീവനം

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ഓടി എത്തി ഞാൻ..
   അടുത്തതായി
   ഇവിടേക്ക്....
   ദൈവത്തിന്റെ
   സ്വന്തം നാട്ടിലേക്ക്..
   കേരള മണ്ണിനെ
   തകർത്തെറിയാനായി..
   എന്നാൽ.. എന്റെ
   കൈകൾക്ക്
   കരുത്ത് പോരാ..
   അവർ
   പ്രതിരോധത്തിന്റെ
   പാതയിലാണ്..

   അടച്ചിരിക്കുന്നു
   നാടിനായി..
   അകന്നിരിക്കുന്നു
   അടുത്തിരിക്കാതെ..
   തടയണയായി
   മാസ്കുകളും..
   ജീവൻ ബലികൊടുത്ത്
   എന്നെ തുരത്തുന്നു
   ദൈവത്തിൻ
   മാലാഖമാർ...
   അവർ തൻ
   ആത്മസമർപ്പണത്തിൻ
   മൂന്നിൽ
   നിശബ്‌ദനാണീ ഞാൻ..

   ഞാൻ ഒന്നു കണ്ണുരുട്ടി
   അവർ ഒന്നിച്ചു
   മുരടനക്കി
   " ശാശ്വത സ്നേഹത്തിൻ
  പ്രതീകമാകാം..
  പ്രതിരോധിക്കാം....
  അതിജീവിക്കുംവരെ"
 

രേവതി. എസ് .ആർ
10 E ആദിത്യ വിലാസം ഗവ. എച്ച്.എസ് ,തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത