ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/സുന്ദര ഭൂമിയ്ക്കായ്

15:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദര ഭൂമിയ്ക്കായ്

ഇവിടെയൊരു ഗ്രാമമുണ്ടായിരുന്നു.
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
ഒരു പുഴയുമുണ്ടായിരുന്നു.
കുന്നെങ്ങു പോയ് കുന്നിമണിയോളവും
ശേക്ഷിച്ചതില്ലന്നു കുന്നെങ്ങു പോയ്
വിതയില്ല കൊയ്ത്തില്ല
തരിശ് പാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളഞ്ഞു നിൽപ്പൂ .
പുഴയെങ്ങു പോയ് തെളിനീരിൽ ആറാടും
ചെറുമീനും തവളകളുമെങ്ങു പോയ്
കുന്നില്ല വയലില്ല പുഴയില്ല
ഗ്രാമമില്ല
 ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
മഴയില്ല കുളിരില്ല പൂവിളിപ്പാട്ടില്ല
പൂന്തേൻ മധുരമില്ല ഒന്നുമില്ല
ഒന്നുമില്ലല്ലോ നമുക്ക് ബാക്കി
 




 

ശരൺ , M , S
2 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത