കൂട്ടുകാരെ വന്നിടുവിൻ മാവിൻ ചുവട്ടിൽ ഇരുന്നിടാം പാട്ടു പാടിയും കഥകൾ പറഞ്ഞും കൂട്ടുകൂടി ഉല്ലസിക്കാം നശിച്ചു പോകുന്ന പ്രകൃതിയെ നമുക്ക് ഒത്തുചേർന്ന്ഉയർത്തിടാം ചെടികൾ നടാം വൃക്ഷത്തൈകൾ നടാം ഒന്നിച്ചൊന്നായ് കൈകോർക്കാം നാളെക്കായി നല്ല തലമുറയെ വളർത്തീടാം നല്ല പ്രവർത്തികൾ ചെയ്തീടാം കിളികളുടെ കൊഞ്ചലും പുഴകളുടെ ഒഴുക്കും കാറ്റിന്റെ തലോടലും എങ്ങോ നഷ്ടം വന്നുപോയി എല്ലാം ഒരു ഓർമയായി മായാതെ കണ്ണിൽ തെളിയുന്നു