എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ അവധിക്കാലം

14:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

സിറ്റിയിലെ ഒരു സ്കൂളിലാണ് നിവിൻ എന്ന കുട്ടി പഠിച്ചിരുന്നത്. അവനു കൂട്ടുകാരാരുമില്ല . അവന്റെ അമ്മയും അച്ഛനും ഉദ്യോഗസ്‌ഥരായിരുന്നു. അതുകൊണ്ട് അവന്റെ കൂടെ കളിക്കാനൊന്നും സമയമില്ലായിരുന്നു. ഓണം അവധിക്ക് നിവിൻ അവന്റെ മുത്തശ്ശിയുടെ നാട്ടിൽ പോയി. അവിടെയെത്തിയപ്പോൾ അവൻ അത്ഭുതപ്പെട്ടു. എന്തെന്നാൽ പൂക്കളും പുഴകളും പൂമ്പാറ്റകളും പിന്നെ കിളികളുമെല്ലാമുള്ള പച്ചപ്പുനിറഞ്ഞൊരു ഗ്രാമമായിരുന്നു അത്. അവിടെയെത്തിയപ്പോൾ അവനു വളരെ സന്തോഷമായി. മുത്തശ്ശിയും മുത്തച്ഛനും കൂടെ അവനെ ഗ്രാമം മുഴുവനും കറങ്ങി കാണിച്ചു കൊടുത്തു. ഓണത്തിന് അത്തപ്പൂവും അവനു കളിയ്ക്കാൻ ഊഞ്ഞാലും കെട്ടി കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോൾ അപ്പുറത്തെ വീട്ടിൽ നിന്ന് ഒരു കൂട്ടുകാരനെ കിട്ടി. അങ്ങനെ ഇരിക്കെ സ്കൂൾ തുറക്കാറായി. അവൻ അവന്റെ വീട്ടിൽ പോയി. അപ്പോൾ അവൻ അമ്മയോടും അച്ഛനോടും കരഞ്ഞുകൊണ്ട് പറഞ്ഞു എനിക്ക് മുത്തശ്ശിയുടെ വീട്ടിൽ പോകണം. രാത്രിയായി കരഞ്ഞു കരഞ്ഞു അവനു പനി പിടിച്ചു. അവനെ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു. അവന്റെ അച്ഛനമ്മമാർ അവനെ മുത്തശ്ശിയുടെ അടുത്തുകൊണ്ടെത്തിച്ചു. അങ്ങനെ അവനെ അവിടത്തെ സ്കൂളിൽ ചേർത്തു. അവസാനം അവനു ഒരുപാട് കൂട്ടുകാരെ കിട്ടി. മുത്തശ്ശിയും മുത്തച്ഛനും നിവിനും കൂടെ സന്തോഷത്തിലും സമാധാനത്തിലും ജീവിച്ചു. എല്ലാ ആഴ്ചയവസാനങ്ങളിലും തിരക്കൊഴയുമ്പോൾ നിവിന്റെ അച്ഛനും അമ്മയും അവരെ സന്ദർശിക്കുകയും അവനു സമ്മാനങ്ങളും മധുരപലഹാരങ്ങളും വാങ്ങി കൊടുക്കുകയും ചെയ്തു പോന്നു. അങ്ങനെ ഗ്രാമത്തിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ട് നല്ല കുട്ടിയായി അവൻ വളർന്നു.

അൽഫിയാ
3 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ