എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/അക്ഷരവൃക്ഷം/ശുചിത്വം

ശുചിത്വം

നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ശുചിത്വം എന്നാൽ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുകയും, അഴുക്കും ദുർഗന്ധവും ഒഴുവാക്കുക എന്നതുമാണ്.

നമ്മുടെ കണ്ണുകൾ കൊണ്ട് കാണുന്ന മലിനവസ്തുക്കളും അഴുക്കുകളും നീക്കം ചെയ്യാൻ ശുചീകരണം നമ്മെ സഹായിക്കുന്നു. എന്നിരുന്നാലും കണ്ണുകൾകൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവികളായ ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ളവയെ ശുദ്ധീകരിക്കാൻ വിവിധ തരത്തിലുള്ള ഉത്പന്നങ്ങളും ജലവും നമ്മൾ ഉപയോഗിക്കുന്നു.അതുകൊണ്ടു നമ്മുടെ പല്ലുകൾ, വസ്ത്രങ്ങൾ,ശരീരം,എന്നിവ ദിവസേന വൃത്തിയാക്കേണ്ടതാണ്.

സാധാരണയായി രണ്ടു തരത്തിലുള്ള ശുചിത്വമാണ് നമ്മുക്ക് വേണ്ടത്- ശാരീരിക ശുചിത്വവും ആന്തരിക ശുചിത്വവും. ശാരീരിക ശുചിത്വം ശരീരത്തിലെ മാലിന്യങ്ങൾ നീക്കുന്നു ,എന്നാൽ ആന്തരിക ശുചിത്വം നമ്മെ മാനസികമായി ശാന്തനാക്കുന്നു. ഇത് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഒരു വ്യക്തിക്ക് ശാരീരിക ശുചിത്വവും ആന്തരിക ശുചിത്വവും ഉണ്ടെങ്കിൽ മാത്രമേ അയാളെ മാനസികമായി ആരോഗ്യമുള്ളവനായും കണക്കാക്കാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയുള്ള വ്യക്തികൾ സമൂഹത്തിനു വലിയൊരു മുതൽക്കൂട്ടാണ്. അവർ സ്വയം ശുചിത്വവും കാത്തുസൂക്ഷിക്കുന്നത്തിനോടൊപ്പം സമൂഹത്തെ പകർച്ചവ്യാധികളിൽ നിന്ന് അകറ്റുന്നു.

കുട്ടികാലം മുതൽക്കു തന്നെ കുട്ടികൾക്കു ശുചിത്വത്തിൻ്റെ പ്രാധാന്യം മനസിലാക്കികൊടുക്കാം. ഇത് വീടുകളിൽ നിന്ന് തുടങ്ങി ഗ്രാമങ്ങളിലേക്കും, ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കും, അവസാനം രാജ്യങ്ങളിലേക്കും വ്യാപിക്കണം.ഇതുവഴി നമ്മുടെ സമൂഹത്തെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കാം.

നിങ്ങൾ ലോകം കാണേണ്ട ജാലകമാണ്. .. അതിനായി ശുചിത്വം പാലിക്കൂ...

.
അംശുമതി ജയകുമാർ
9 B ശ്രീ നാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ,ചെമ്പഴന്തി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം