വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം
കിരൺ പതിനൊന്നു വയസ്സുള്ള കുട്ടിയായിരുന്നു. ക്ലാസ്സിൽ നന്നായി പഠിക്കുമായിരുന്നു. ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ അടുത്ത ദിവസത്തെ ശുചിത്വ മിഷനെക്കുറിച് പറഞ്ഞു. ഈ പരിപാടിയിൽ ഒരു കുറിപ്പ് തയ്യറാക്കാൻ കിരൺ തീരുമാനിച്ചു. അമ്മ അവനെ സഹായിക്കുകയും ചെയ്തു. അവന്റെ കുറിപ്പ് എല്ലാവർക്കും ഇഷ്ടമാകും എന്ന് അവൻ വിശ്വസിച്ചു. അതുപോലെ തന്നെ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. സ്കൂളിൽ ശുചിത്വമിഷാ ന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. അതിൽ എല്ലാവരും പങ്കെടുത്തു. ശുചിത്വം ആരോഗ്യം എന്ന അവന്റെ കുറിപ്പിന് ഹെഡ്മാസ്റ്റർ അഭിനന്ദിച്ചിരുന്നു. കുറച്ചുദിവസങ്ങൾ കഴിഞ്ഞു. കിരണിന്റെ അച്ഛൻ അടുത്തദിവസം ഗൾഫിൽ നിന്ന് എത്തി. ബാലകൃഷ്ണൻ എന്നായിരുന്നു അച്ഛന്റെ പേര്. ഗൾഫിൽ വലിയ ജോലിയായിരുന്നു. കുറെ സമ്മാനങ്ങൾ അവനു കിട്ടി. ഒരു ഞായറാഴ്ച മാമന്റെ വിളി വന്നു. കിരണിന്റെ കസിൻ രാഹുലിന് ഡെങ്കിപ്പനിയാണ്. ഒരു ആഴ്ചയായി സ്കൂളിൽ പോയിട്ട്. അവനെ കിരണും അമ്മയും അച്ഛനും കാണാനായി പോയി. ഒരു ധനികനായിരുന്നു മാമൻ. സ്വന്തം മകന് ഇഷ്ട്ടമുള്ള സാധനങ്ങൾ എല്ലാം വാങ്ങിക്കൊടുക്കുമായിരുന്നു. ചോക്ലേറ്സ് മാത്രമായിരുന്നു അവൻ കഴിക്കുന്നത്. കുടിക്കുന്നത് ജ്യൂസും. അലസനും കുഴിമടിയനുമായിരുന്നു രാഹുൽ. പണക്കാരനായതുകൊണ്ടു വലിയ ഹുങ്കും അവനുണ്ടായിരുന്നു. അങ്ങനെ മാമന്റെ വീട്ടിൽ അവർ എത്തി. അവിടെ കണ്ട കാഴ്ചകൾ കിരണിനെ ഞെട്ടിച്ചു. ജ്യൂസ് കുപ്പിയും ചോക്ലേറ്റ് കവറുകളും ചിരട്ടകളും അവിടെ ഒരു ഭാഗത്തു കൂട്ടിയിട്ടിരിക്കുന്നു. കൊതുകുകളും ഈച്ചകളും ചുറ്റും പറന്നു നടക്കുന്നു. മാമൻ ഓടിവന്നു അവരെ സ്വീകരിച്ചിരുത്തി. ഭാര്യയോട് കുടിക്കാൻ എന്തെങ്കിലുമെടുക്കാൻ ആവശ്യപ്പെട്ടു. ഭാര്യ ജ്യൂസ് കൊണ്ടുവന്നു. മാമൻ രാഹുലിന്റെ രോഗത്തെ പറ്റി വിശദീകരിച്ചു. ഒരുപാടു മരുന്നുകൾ കൊടുത്തു. ഒരു മാറ്റവുമില്ല. മാമൻ പറഞ്ഞു. അപ്പോൾ കിരണിന്റെ അച്ഛൻ പറഞ്ഞു, മരുന്ന് കൊടുത്തിട്ടു കാര്യമില്ല. ആദ്യം നിങ്ങളുടെ പരിസരം വൃത്തിയാക്കൂ. വ്യക്തിശുചിത്വവും പരിസരശുചിത്വവും വളരെ ആവശ്യമാണ്. അങ്ങനെ വലിയ ഒരു ക്ലാസ്സ് തന്നെ അച്ഛൻ എടുത്തു. ഗൾഫിൽ ഒഴിവുസമയങ്ങളിൽ കൂട്ടുകാരോടൊത്തു ഫ്ലാറ്റിന്റെ പരിസരങ്ങൾ വൃത്തിയാക്കുമായിരുന്നു. അങ്ങനെ എല്ലാവരും ചേർന്ന് മാമന്റെ വീടും പരിസരവും ശുചിയാക്കി. രണ്ടു ദിവസം കൊണ്ട് രാഹുലിന്റെ രോഗം മാറി. മാമൻ കിരണിന്റെ അച്ഛനോട് നന്ദി പറഞ്ഞു. അന്നുമുതൽ മാമൻ ശുചിത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച കാട്ടിയില്ല. ശുചിത്വം അവിടെ വിജയിക്കുകയായിരുന്നു.
ശ്രീഹരി എസ്
|
6 വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള ശാസ്താംകോട്ട ഉപജില്ല കൊല്ലം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |