ചൈനയെന്ന നാട്ടിൽ നിന്നുയർന്നു വന്ന ഭീകരൻ...... ലോകമാകെ ജീവിതം തകർത്തെറിഞ്ഞു പായവേ............... നോക്കുവിൻ സോദരെ കൊച്ചു കേരളത്തിലാകെയും......ഒന്നു ചേർന്നു തീർത്തിടുന്ന കരുതലും കരുണയും........... കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ അലയടികളിൽ........ പോരാടുവാൻ സമയമായി കൂട്ടരേ പ്രതിരോധ മാർഗത്തിൽ നാം.... കൈ കഴുകിടാം ജാഗ്രത യിൽ ധരിച്ചിടാം മാസ്ക് കൾ................. ഒഴിവാക്കിടാം സ്നേഹ സന്ദർശനംനമുക്കൊഴിവാക്കിടാം ഹസ്തദാനം..... അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട............. മൂർച്ഛയേറും ആയുധങ്ങളല്ല ജീവനാശ്രയം..... ഒന്നു ചേർന്ന മാനസങ്ങൾ തന്നെഎന്നത് ഓർക്കണം........... കൊറോണയാൽ പൊലിഞ്ഞിടാതെ കാത്തിടാം പരസ്പരം....