എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ആരാധകരുടെ അപ്പു

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ആരാധകരുടെ അപ്പു" സം‌രക്ഷിച്ചിരിക്കുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരാധകരുടെ അപ്പു


പണ്ട് ഞാൻ വാര്യാപുരത്ത് താമസിക്കുമ്പോൾ അപ്പു എന്നൊരു പയ്യനുണ്ടായിരുന്നു. വൃത്തിയുടെ കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തിയിരുന്ന അവൻ, എങ്ങനെയെങ്കിലും ഈ ഭൂമിയെ സ്വർഗം ആക്കണം എന്നേറെ ആഗ്രഹിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണ ത്തിലൂടെയും, ശുചീകരണപ്രവർത്തനങ്ങളിലൂടെയും

അവൻ പതുക്കെ ആളുകളുടെ പൊന്നോമനയായി മാറി. ധാരാളം ആരാധകരുള്ള ഒരു പരിസ്ഥിതി പ്രവർത്തകനായി. ചെറുപ്പംമുതൽക്കേ പ്രകൃതിയെ സംരക്ഷിച്ചു ജീവിച്ച അപ്പു തുടർന്നുള്ള ജീവിതത്തിലും അങ്ങനെ തന്നെ ജീവച്ചു. അങ്ങനെ അവന്റെ ആരാധകർ പ്രകൃതി സംരക്ഷണം എന്നത് തങ്ങളുടെ ഉത്തരവാദിത്വം ആണെന്ന് മനസ്സിലാക്കി അതിലേർപ്പെട്ടു. അങ്ങനെ അപ്പു ഒരു കളക്ടർ ആയി. തന്റെ ജോലിത്തിരക്കിനിടയിലും അവൻ ഒന്നും കൈവിട്ടില്ല. അവൻ എന്റെ കളിക്കൂട്ടുകാരനായിരുന്നു എന്നു പറയാൻ തന്നെ എനിക്ക് വളരെയധികം അഭിമാനം തോന്നുന്നു. എന്നാൽ ഒരു രോഗബാധയെത്തുടർന്ന് അപ്പു മരണമടഞ്ഞപ്പോൾ പതിയെ പതിയെ അവനെ ഏവരും മറന്നു തുടങ്ങി. അതോടൊപ്പം പ്രകൃതി സംരക്ഷണവും മങ്ങി. എന്നാൽ ഞാൻ അപ്പു ആവാൻ ആഗ്രഹിക്കുന്നു. പ്രകൃതിയെ സ്നേഹിച്ച്, ഭൂമിയെ സ്വർഗമാക്കാൻ ഒരുങ്ങിയ അപ്പു ! നാമേവരും ചേർന്നാൽ അതു സാധ്യമാകും.. പലതുള്ളി പെരുവെള്ളം എന്നാണല്ലോ... ഏവരുടേയും ചിന്താഗതികൾ മാറ്റുക, നാം മാറുക...

പ്രകൃതിയെ സ്നേഹിക്കുക..... സംരക്ഷിക്കുക.....

സ്റ്റെഫി എൽസ തോമസ്
10 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ