ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി
കൊറോണ എന്ന മഹാവ്യാധി
കൊറോണ എന്ന മഹാവ്യാധിക്കടിമയായി അനേകം ജീവനുകൾ ഈ ലോകത്തുനിന്ന് വിട പറഞ്ഞു. ഇപ്പോഴും ആ മഹാവ്യാധി മനുഷ്യരിൽ പടർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ കേരളം ഒരുപാട് ദുരന്തങ്ങൾ നേരിട്ടു. 2018 ൽ വന്ന പ്രളയം, ഓഖി ചുഴലിക്കാറ്റ്, 2019 ൽ വന്ന നിപ്പ, ഇപ്പോഴിതാ 2020 ൽ ഭൂമിയുടെ ശാപം പോലെ വന്നു ഭവിച്ച കൊറോണ. ഇതിനെയും നമ്മൾ നേരിടേണ്ടതാണ്. വൈദ്യശാസ്ത്രം ഇതുവരെയും ഇതിനെതിരെ ഒരു മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല. നമ്മൾ വീട്ടിലിരിക്കുക, വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങാതിരിക്കുക. കാരണം അവിടെ പതിയിരിക്കുന്ന ദുരന്തങ്ങൾ നമ്മളിലേക്ക് പ്രവേശിച്ചാൽ അത് നമ്മളെ മാത്രമല്ല ബാധിക്കുന്നത്. മറ്റുള്ളവരെയും ബാധിക്കും. മറ്റുള്ളവരെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, ഉത്തരവാദിത്വമാണ്. നമ്മൾ കാരണം ഒരു ജീവൻ പോലും നഷ്ടപെടരുത്. അനേകം ജീവനുകൾ നമ്മൾ കാരണം നഷ്ടപ്പെടാതിരുന്നാലോ അതെത്ര സന്തോഷമുള്ള കാര്യമാണ്. എന്തു പ്രതിസന്ധി വന്നാലും കേരളമതിനെ ഒരുമിച്ചാണ് നേരിടുന്നത്. നമ്മുടെ കേരളത്തിൽ നിന്ന് കൊറോണ പോകുവാനായി അനേകം പേരുടെ പ്രാർത്ഥനയും പരിശ്രമവും ഉണ്ട്. തന്റെ ജീവൻ കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുവാനായി അനേകംപേർ പോരാടുന്നു. ആശുപത്രിയിൽ എത്തുന്നവർക്കൊക്കെ ദൈവത്തെപ്പോലെ വരുന്ന ഡോക്ടറും നേഴ്സും, കേരളം ഇതിനെ നേരിടുന്ന എന്ന ധൈര്യം പകർന്നുകൊണ്ട് മുന്നിൽ നിന്ന് നയിക്കുന്ന മന്ത്രി, ആരോഗപ്രവർത്തകർ, വിദ്യാഭ്യാസമന്ത്രി ഇവരൊക്കെ ഈ വാക്കുകളിലൂടെ ജനങ്ങൾക്കൊക്കെ വലിയ ധൈര്യമാണ് നൽകുന്നത്. നന്ദി നിങ്ങൾക്ക് ഒരായിരം നന്ദി. ഇതിലൂടെയെല്ലാം നമ്മൾ തെളിയിച്ചു കൊണ്ട് ഇരിക്കുകയാണ് കേരളം ഒന്നാണെന്ന്. നമുക്ക് വീട്ടീലിരിക്കാം. ഉള്ളിൽ ഒന്നായിടാം. നമുക്ക് ഒരുമിച്ചിതിനെ നേരിടാം. നേരിടണം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |