ഒരു മഹാമാരി തൻ പിടിയിലമർന്നയെൻ പൃഥ്വി നിൻ ദു:ഖം കാണുന്നു ഞാൻ ... കോവിഡിൻ ഭീതിയിൽ വിശ്രമിച്ചീടുന്ന മാലോകരേ... നിങ്ങളോർക്കുന്നുവോ ... രാവെന്നുമില്ലാ പകലെന്നുമില്ലങ്ങു രോഗിക്കു കാവലായ് സാന്ത്വനമായ് .... അരുമയാം മക്കളെ കാണുവാനാകാതെ ആതുരസേവനം ചെയ്തു മാലാഖമാർ .... കടന്നു പോകും നമ്മളീ ദുരന്തത്തെ ... കടന്നു പോകും ഈ മഹാമാരിയെ ... മറ്റുള്ളവർക്കായ് സേവനം ചെയ്തിടും മാലാഖമാർക്കായിതാ യെൻറ കൂപ്പുകൈ ..... മാലാഖമാർക്കായിതാ യെന്റെ കൂപ്പുകൈ..........