പോരാടുവാൻ ഇന്ന് നേരമായി കൂട്ടരേ... പ്രതിരോധ മാർഗത്തിലൂടെ. കണ്ണി പൊട്ടിക്കാം നമ്മുക്കീ ദുരിതത്തിൻ അലയടികളിൽ നിന്നും മുക്തി നേടാം. ഒഴിവാക്കിടാം സ്നേഹസന്ദർശനം.. ഒഴിവാക്കിടാം ഹസ്തദാനം... അല്പകാലം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങി പോവുകയും വേണ്ട ആരോഗ്യരക്ഷയ്ക് നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ, മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കായി
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത