കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ബാല്യ കാലം

14:12, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാല്യ കാലം

തരിയിലയോടുപമിക്കുന്ന കരിയിലയോടുപമിക്കുന്ന കാലമേ
ഞാനെൻ നരകയാതന കരിച്ചുണക്കിയോ കാലമേ നീയെൻ ബാല്യ കാലം (2)
അന്ന് പെയ്തോരവിഷമഴയത്ത് കരിഞ്ഞുണങ്ങിയതാണെന്റെ ബാല്യം (2)
ദുരിത ബാധിത പട്ടികയിൽ തുണച്ചതല്ലേ നീയെന്റെ ബാല്യം
അന്നു പെയ്തു ഒഴിഞ്ഞതാണെന്റെ മോഹം
സഹതാപ കണ്ണുകളാൽ ഉറ്റുനോക്കുമാ ജീവച്ഛവമായി മാറിയൊരിലയാണിന്നുഞാൻ
കാലത്തിന് ചോദ്യചിഹ്നമായൊരിതയാണിന്നുഞാൻ
കാലമേ പറയൂ നീ എന്തിനീ ജന്മം വേദനകളല്ലാതെ എന്തു നൽകി നീ.....
നിറഞ്ഞൊരീ മിഴിയിലെനീർകണങ്ങൾ തോരാതെ ഒഴുകുന്നു വേദനയാലെ (2)
കൊലുസ്സണിയുവാൻ ആഗ്രഹമുണ്ടെങ്കിലുമെൻ നിശ്ചലമാം കാലുകൾക്കതൊരു ഭാരമല്ലേ (2)
കാലമേ പറയു നീ എന്തിനീ ജന്മം വേദനകളല്ലാതെ എന്തു നൽകി നീ.....
കരിച്ചുണക്കിയതി കാലമോ കാലത്തിന് മുന്പേ നടന്ന മനുജനോ (2)
പറയണം കാലമേ പറയേണ്ടതും നീ.....
കാണുക കാലമേ കാണേണ്ടതും നീ (2)

ഫിദ ഫാത്തിമ
8 C കോൺകോഡ് ഇ എച്ച് എസ് ചിറമനെങ്ങാട് തൃശ്ശൂർ കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ