അമ്മതൻ മടിത്തട്ടിൽ വിരിഞ്ഞോരു കുഞ്ഞിളം പൂവാണു ഞാൻ,
അമ്മതൻ ലാളന ഏറ്റു വളർന്നോരു സുന്ദരപുഷ്പമായ് ഞാൻ
തന്നെ പോറ്റിവളർത്തിയോ-രമ്മയെ നോവിച്ചീടാൻ തനിക്കാവുമോ?
ആവില്ലോരിക്കലും ഇന്നീ പ്രപഞ്ചത്തിൽ മാനവർ മറന്നുപോം
തായയേ....
പച്ചപുതച്ചു കിടന്നോരെന്നമ്മ യെ ചുട്ടെരിച്ചീടുന്നൂ കിരാതന്മാർ
ഈശ്വരൻ നല്കിയ ഈ വരദാനത്തെ നശിപ്പിച്ചീടരുതേ.....
ആര്യ ഒ എ
10 A [[|സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര,]] എറണാകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത