(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാരെ നിങ്ങളറിഞ്ഞോ
കോവിഡ് എന്നൊരു വൈറസിനെ
ചൈനയിൽ നിന്നും ജന്മമെടുത്ത
മാരകമാം വൈറസിനെ
ഒന്നിൽ നിന്നത് തുടങ്ങീ വീണ്ടും
രണ്ടായ്, നാലായ്, എട്ടായീ
രാജ്യമാകെ വ്യാപിച്ചതിനൊരു
പേരും വന്നു' മഹാമാരി '
വീട്ടിലിരിക്കാൻ നേരല്ല്യാത്തവർ
വീട്ടിൽ തന്നെ ഇരിപ്പായി
ആർഭാടമില്ല, ആഘോഷമില്ല
വീട് മാത്രമായ് മനുഷ്യന്റെ ലോകം
ഉണരൂ ഉണരൂ ഉണരൂ വേഗം
നമുക്ക് തുടച്ചു നീക്കാം വൈറസിനെ
കൈയും കാലും മുഖവും നമുക്ക്
ഇടയ്ക്കിടയ്ക്ക് കഴുകീടാം
പൊട്ടിക്കാമീ മരണചങ്ങല
നമ്മുടെ എണ്ണം കുറയാതെ
പ്രബുദ്ധരായി ഇരിക്കാം നമുക്ക്
മരണത്തിന്റെ കുടക്കീഴിൽ.