ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/ വൈറസ് വിശേഷങ്ങൾ
വൈറസ് വിശേഷങ്ങൾ
മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും വിധം ലോകത്ത് പടർന്നു പിടിച്ചിരിക്കുകയാണ് കൊറോണ വൈറസ്(covid-19). ഈ സാഹചര്യത്തിൽ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നതുതന്നെയാണ് ഇവയെ അകറ്റി നിർത്താനുള്ള ഏകമാർഗ്ഗം. കൊതുകു പരത്തുന്ന ഒരു വൈറസ് രോഗമാണിത്. പനി, സന്ധിവേദന, സന്ധികളിൽ വീക്കം, ചുവന്നു തിണർത്ത പാടുകൾ, പേശി വേദന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗബാധിതനായ ഒരാളെ കടിക്കുന്ന കൊതുകിലൂടെ വൈറസ് മറ്റുള്ളവരിലേക്കും പകരുന്നു. ഈഡിസ് ആൽബോപിക്ടസ്, ഈഡിസ് ഈജിപ്തി എന്നീ കൊതുകു കളിലൂടെയാണ് വൈറസ് ഒരാളിൽനിന്നും മറ്റൊരാളിലേക്ക് എത്തുന്നത്. രോഗം മാരകമാകുന്നത് അപൂർവ്വമാണ്. മനുഷ്യശരീരത്തിൽ ഏകദേശം ഒരാഴ്ചയോളം നിലനിൽക്കും. കൊതുക് പെരുകുന്നത് തടയുക എന്നതാണ് പോംവഴി. വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണപാനീയങ്ങൾ ഈ അവസരത്തിൽ അനുയോജ്യമാണ്. സന്ധിവേദന ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതിനാൽ വിശ്രമം ആവശ്യമാണ്.
നിപ</big>
വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യനിലേക്ക് എത്തുന്ന മാരകരോഗമാണ് നിപ. 2018 മെയ് മാസത്തിൽ കേരളത്തിൽ നിരവധി ജീവനുകൾ അപഹരിച്ച ഈ വൈറസ് ഹെനിപാ വൈറസ് ജനുസ്സിൽ പെട്ടതാണ്. സംഭവങ്ങളിലൂടെയാണ് ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് എത്തിപ്പെടുന്നത്. വൈറസ് ബാധിച്ച വവ്വാൽ കഴിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയാണ് പ്രധാനമായും മനുഷ്യരിലേക്ക് എത്തുന്നത്. കടുത്ത പനിയും പേശീവേദനയുമാണ് പ്രാരംഭലക്ഷണങ്ങൾ. വയറിളക്കവും ആന്തര- ബാഹ്യ രക്തസ്രാവവും രോഗം മാരകമാക്കുന്നു. 2014 ൽ മധ്യ ആഫ്രിക്കയിൽ കണ്ടെത്തിയ ഈ രോഗം ചിമ്പാൻസി, ഗോറില്ല, പഴനി വവ്വാലുകൾ എന്നിവയിലൂടെ പകരുന്നു. രോഗിയെ സ്പര്ശിക്കുന്നതോ രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നതോ രോഗബാധയുണ്ടാക്കും. SARS ( Severe acute respiratory syndrome )
ന്യുമോണിയ പോലെയുള്ള ഈ രോഗം ശ്വസനവ്യവസ്ഥയെ മാരകമായി ബാധിക്കുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്നത് മരണത്തിലേക്ക് നയിക്കുന്ന അവസ്ഥ വരെ ഉണ്ടാക്കിയേക്കാം. 2003 ഫെബ്രുവരിയിൽ ആണ് ഈ രോഗം ആദ്യം സ്ഥിരീകരിച്ചത്. വായുവിലൂടെ പകരുന്ന ഈ രോഗം രോഗിയുടെ ചുമ, തുമ്മൽ എന്നിവയിലൂടെ വൈറസ് വായുവിൽ എത്തുന്നതിനു ഇടയാക്കുന്നു. രോഗിയു മായുള്ള അടുത്ത സമ്പർക്കം, ഇടപെടൽ രോഗവ്യാപനത്തിന് ഇടയാക്കുന്നു.
കൊറോണ( covid -19)
ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപുറപ്പെട്ട് ലോകം മൊത്തം വ്യാപിച്ചുകൊണ്ട് ലോകജനതയെ തന്നെ വിഴുങ്ങി കൊണ്ടിരിക്കുകയാണ് covid-19 എന്ന ഔദ്യോഗികനാമമുള്ള നോവൽ കൊറോണ വൈറസ്. ചൈനയിലെ മാർക്കറ്റിൽനിന്ന് ഉൽഭവിച്ചതാണെന്ന് പറയുന്നുണ്ടെങ്കിലും വുഹാനിലുള്ള വൈറോളജി ലാബിൽ നിന്നാണ് ഇതിന്റെ വ്യാപനം എന്ന് വിശ്വസിക്കുന്നു. എന്തൊക്കെയായിരുന്നാലും പ്രതിരോധമരുന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ ഈ വൈറസ് അതിവേഗം ലോകത്തിലെ നാനാ ഭാഗങ്ങളിലേക്കും വ്യാപിച്ചു കൊണ്ട് സർവനാശം വിതയ്ക്കുന്നു. ശരിയായ പ്രതിരോധമരുന്നില്ലാത്തത് രോഗവ്യാപനത്തിന്റെ വേഗത കൂട്ടുന്നു. അതുകൊണ്ട് വ്യക്തിശുചിത്വവും ജാഗ്രതയുമാണ് ഇതിനെ തടയാനുള്ള ഏക മാർഗ്ഗം.
ലോകം ഒറ്റക്കെട്ടായി ഈ രോഗത്തിനെതിരെ പോരാടുമ്പോൾ വിദ്യാർത്ഥികളായ ഈ രോഗത്തിന്റെ വ്യാപനം തടയുവാനുള്ള മാർഗങ്ങൾ അറിഞ്ഞിരിക്കേണ്ടതും പൊതുജനാവബോധ ത്തിന് ശ്രമിക്കേണ്ടതുമാണ്. മറ്റുള്ള രാജ്യങ്ങൾക്ക് മരുന്നും അവശ്യ സാധനങ്ങളും നൽകി ലോകത്തിനുതന്നെ മാതൃകയായി പ്രവർത്തിക്കുന്ന നമ്മുടെ രാജ്യത്തെക്കുറിച്ചോർത്ത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന ഒരു നിമിഷം കൂടിയാണിത്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം