ആശങ്ക വേണ്ട ഈ കൊറോണക്കാലം
കൊറോണയെ തുരത്താ൯ ഞങ്ങൾ മതിയാം
ഈ ലോകമാകെ കൊറോണ മൂലം
പേടിച്ചരണ്ടിരിക്കും നേരം
ഭയപ്പാട് വേണ്ട കരുതൽ വേണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
വായൂം മൂക്കും മറയ്ക്കേണം
ഉന്നതപദവിയും സാനിധ്യങ്ങളും
ഉപയോഗ ശൂന്യമാവുന്ന കാലം
ദരിദ്രനെന്നോ ധനവാനെന്നോ
മൂഖം നോക്കാതെ വരുന്ന രോഗം
ഈശ്വരസാനിധ്യമൊന്നു മാത്രം
സാന്ത്വനമരുളുന്ന കാലം കൊറോണക്കാലം